Representative image for holy mass 
Kerala

മാർപാപ്പ നിർദേശിച്ച ശിക്ഷ നടപ്പാക്കണം: സഭാ സംരക്ഷണ സമിതി

അനുസരണക്കേടുള്ള വൈദികരെ പുറത്താക്കണം: സംയുക്ത സമിതി ആവശ്യം

കൊച്ചി: അനുസരിക്കാത്ത വൈദികർ സഭയ്ക്ക് പുറത്താകുമെന്ന മാർപാപ്പയുടെ നിർദേശം ഇനിയെങ്കിലും അതിരൂപതയിൽ നടപ്പാക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ തയാറാകണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി.

സർക്കുലർ വായിക്കാതെയും ഏകീകൃത കുർബാന അർപ്പിക്കാതെയും അനുസരണക്കേട് കാണിച്ച വൈദികർക്ക് ഇനിയും സഭയിൽ തുടരാൻ അർഹതയില്ല. മാർപാപ്പയെയും അതിരൂപത അധ്യക്ഷനെയും അംഗീകരിക്കുന്നില്ല എന്നതിന്‍റെ പരസ്യ പ്രഖ്യാപനം കൂടിയാണ് മാർ ബോസ്കോ പുത്തൂരിന്‍റെ സർക്കുലർ തിരസ്കരണത്തിലൂടെ ഇവർ വ്യക്തമാക്കിയിരിക്കുന്നത്. വർഷങ്ങളായി കടുത്ത കുറ്റങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നവർക്കെതിരെ മെത്രാന്മാർ ഇതുവരെയും നടപടികൾ സ്വീകരിക്കാതിരുന്നതാണ് ഒരു വിഭാഗം വൈദികർ തുടർച്ചയായി സഭയെ വെല്ലുവിളിക്കാൻ അവസരം ഒരുക്കുന്നത്.

ഡിസംബർ 7 ലെ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞിരിക്കുന്നതു പ്രകാരം കുറ്റക്കാരെ പുറത്താക്കാൻ മാർ ബോസ്ക്കോ പുത്തൂരിനു ഇനിയും കഴിയുന്നില്ലെങ്കിൽ അദ്ദേഹം എറണാകുളം - അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനം രാജിവെക്കണമെന്ന് ഭാരവാഹികളായ മത്തായി മുതിരേന്തി, വിത്സൻ വടക്കുഞ്ചേരി, ജോസ് മാളിയേക്കൽ, ജോണി തോട്ടക്കര, ജിമ്മി പുത്തരിക്കൽ, ബേബി പൊട്ടനാനി, ജോസ് പാറേക്കാട്ടിൽ, കുരിയാക്കോസ് പഴയമടം, ബിനോയ് തൃപ്പൂണിത്തറ എന്നിവർ ആവശ്യപ്പെട്ടു.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ