ചേർത്തല: ചേർത്തല മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളി അങ്കണത്തിൽ ഏകീകൃത കുർബാന നിർബന്ധമാക്കാനുള്ള ആഹ്വാനത്തിനെതിരേ വിശ്വാസികളുടെ പ്രതിഷേധം.
എറണാകുളം അങ്കമാലി രൂപതയിലെ ദേവാലയങ്ങളിൽ ജൂലൈ നാലു മുതൽഏകീകൃത കുർബാന അർപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് സിറോ മലബാർ സഭ സിനഡ് പുറത്തിറക്കിയ സർക്കുലർ കത്തിച്ചാണ് പ്രതിഷേധിച്ചത്. ദിവ്യബലിക്ക് ശേഷമായിരുന്നു പ്രതിഷേധം.
അൽമായ മുന്നേറ്റം മുട്ടം ഫൊറോന വൈസ് ചെയർമാൻ വി. കെ. ജോർജ്, മുട്ടം പള്ളി ട്രസ്റ്റി മാരായ സി. ഇ. അഗസ്റ്റിൻ, അഡ്വ. ജാക്സൺ മാത്യു, പാരീഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ, ടി.കെ. തോമസ്, വി.എച്ച്. ആന്റണി, ജോമോൻ കണിശേരി, ബാബു മുല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.