Minister V Sivankutty 
Kerala

''ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം ജൂണിൽ ആരംഭിക്കും'', വിദ്യാഭ്യാസമന്ത്രി

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ 173 ടൈറ്റിലുകളിലായി രണ്ടുകോടി മുപ്പതു ലക്ഷം പുസ്തകങ്ങളാണ് അച്ചടിച്ചത്

തിരുവനന്തപുരം: ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം ജൂണിൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്‍റെയും സംസ്ഥാനതല വിതരണ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

രണ്ട് വർഷത്തിനുള്ളിൽ ഒരിക്കലെങ്കിലും പാഠപുസ്തകം പരിഷ്‌കരിക്കേണ്ടതുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ 173 ടൈറ്റിലുകളിലായി രണ്ടുകോടി മുപ്പതു ലക്ഷം പുസ്തകങ്ങളാണ് അച്ചടിച്ചത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളുടെ നിർമാണപ്രവർത്തനങ്ങളുടെ പ്രാരംഭപ്രവൃത്തികൾ ആരംഭിച്ചു. 2025 ജൂണിൽ കുട്ടികളുടെ കൈകളിലെത്തും. പുതിയ പുസ്തകങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി അധ്യാപകപരിശീലനം ഏതാണ്ട് പൂർത്തിയായി.

പത്തു ലക്ഷം കുട്ടികൾക്ക് യൂണിഫോമിനായി ഏതാണ്ട് 39,75,000 മീറ്റർ കൈത്തറി തുണി വിതരണത്തിനായി നൽകി. രണ്ട് ജോഡി യൂണിഫോമാണ് നൽകുന്നത്. ഇതിന് 1,200 രൂപയാകും. എയ്ഡഡ് മാനെജ്‌മെന്‍റിന് ഒരു കുട്ടിക്ക് യൂണിഫോം അലവൻസ് 600 രൂപയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും