Minister V Sivankutty 
Kerala

10 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക്കരണവുമായി സംസ്ഥാന സ​ർ​ക്കാ​ർ

പാഠ്യപദ്ധതിയിൽ ഇ​നി പോ​ക്സോ നിയമങ്ങളും, എല്ലാ പുസ്തകങ്ങളിലും ഭരണഘടനാ ആമുഖം, അഞ്ച് മുതൽ 10 വരെ തൊഴിൽ വിദ്യാഭ്യാസം, രാജ്യത്താദ്യമായി രക്ഷകർത്താക്കൾക്കും പുസ്തകം

തി​രു​വ​ന​ന്ത​പു​രം: 10 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സം​സ്ഥാ​ന​ത്തെ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​രി​ച്ച് സ​ർ​ക്കാ​ർ. പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ ക​രി​ക്കു​ലം സ്റ്റി​യ​റി​ങ് ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി.

ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലാ​യി ത​യാ​റാ​ക്കി​യ 173 ടൈ​റ്റി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.16 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ലെ പാ​ഠ്യ​പ​ദ്ധ​തി​യും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി പാ​ഠ​പു​സ്ത​ക​ങ്ങ​ളും സ​മ​ഗ്ര​മാ​യ മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​കു​ന്ന​തെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 2007ലാ​ണ് ഇ​തി​നു മു​മ്പ് പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ക്കൂ​ട് വി​ക​സി​പ്പി​ച്ച് സ​മ​ഗ്ര​മാ​യ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക്ക​ര​ണം ന​ട​ത്തി​യ​ത്. 2013ൽ ​ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു. നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​ത്തി​ലു​ള്ള​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും ഭ​ര​ണ​ഘ​ട​നാ ആ​മു​ഖം ചേ​ർ​ത്തി​ട്ടു​ണ്ട്. കാ​യി​ക​രം​ഗം, മാ​ലി​ന്യ പ്ര​ശ്നം, ശു​ചി​ത്വം, പൗ​ര​ബോ​ധം, തു​ല്യ​നീ​തി മു​ൻ​നി​ർ​ത്തി​യു​ള്ള ലിം​ഗാ​വ​ബോ​ധം, ശാ​സ്ത്ര​ബോ​ധം, ഹൈ​ക്കോ​ട​തി അ​ട​ക്കം നി​ർ​ദേ​ശം വ​ച്ച പ്ര​കാ​രം പോ​ക്സോ നി​യ​മ​ങ്ങ​ൾ, കൃ​ഷി, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ, മ​ത​നി​ര​പേ​ക്ഷ​ത എ​ന്നി​വ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​ണ് പു​സ്ത​ക​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

ഒ​ന്നാം ക്ലാ​സി​ലെ എ​ല്ലാ പു​സ്ത​ക​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ന പു​സ്ത​കം അ​ഥ​വാ ആ​ക്റ്റി​വി​റ്റി ബു​ക്ക് ത​യാ​റാ​ക്കും. അ​ഞ്ചാം ക്ലാ​സു മു​ത​ൽ ക​ലാ വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യ്ക്ക് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​ണ്ടാ​കും. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു ക്ര​മീ​ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ​ത്. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന​തോ​ടൊ​പ്പം ഡി​ജി​റ്റ​ൽ പ​തി​പ്പും പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ഞ്ച് മു​ത​ൽ 10 വ​രെ തൊ​ഴി​ൽ വി​ദ്യാ​ഭ്യാ​സം ന​ൽ​കും. ടൂ​റി​സം, കൃ​ഷി, ഐ​ടി, ടെ​ക്സ്‌​റ്റൈ​ൽ, നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​കും ഇ​ത്. കു​ട്ടി​ക​ളി​ൽ ചെ​റു​പ്പം മു​ത​ലേ തൊ​ഴി​ൽ മ​നോ​ഭാ​വം വ​ള​ർ​ത്താ​ൻ ഇ​ത് ഉ​പ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പാ​ഠ​പു​സ്ത​ക പ​രി​ഷ്‌​ക​ര​ണ​ത്തെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ​ക്കു​ള്ള അ​ധ്യാ​പ​ക പു​സ്ത​ക​ങ്ങ​ൾ വി​ക​സി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​ർ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കും. കൂ​ടാ​തെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ളും വി​ക​സി​പ്പി​ക്കും. രാ​ജ്യ​ത്താ​ദ്യ​മാ​യാ​ണ് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത്. ര​ണ്ട് തീ​രു​മാ​ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, ഡ​യ​റ​ക്റ്റ​ർ എ​സ്. ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ