V Sivankutty file image
Kerala

വയനാട് സ്കൂളിലെ ഭക്ഷ്യവിഷബാധ; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഛർദിയും വയറിളക്കം പിടിപെട്ടത്

മാനന്തവാടി: വയനാട് മാനന്തവാടി ദ്വാരക എയുപി സ്കൂളിലെ ഭക്ഷ്യ വിഷബാധയിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം. വയനാട് ജില്ലാ കലക്‌ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 40 ഓളം കുട്ടികൽക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഛർദിയും വയറിളക്കം പിടിപെട്ടത്. ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നൽകിയിരുന്നത്. സ്കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും