Kerala

ഡോ.​വ​ന്ദ​നാ ദാ​സി​ന്‍റെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണ​ത്തി​ൽ അ​ട്ടി​മ​റി?

ആ​ശു​പ​ത്രി സം​ര​ക്ഷ​ണ ബി​ൽ പാ​സാ​ക്കാ​ൻ ഐ​എം​എ​യും പൊ​ലീ​സും ചേ​ർ​ന്ന് വ​ന്ദ​ന​യു​ടെ മ​ര​ണം ഉ​റ​പ്പാ​ക്കി​യെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്

#ജി​ബി സ​ദാ​ശി​വ​ൻ

കൊ​ച്ചി: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ട്ടി​മ​റി ന​ട​ന്ന​താ​യി സൂ​ച​ന. ഡോ. ​വ​ന്ദ​ന​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ച്ഛ​ൻ മോ​ഹ​ൻ​ദാ​സ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യെ സം​സ്‌​ഥാ​ന സ​ർ​ക്കാ​ർ എ​തി​ർ​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​ലും സം​ശ​യ​മു​യ​രു​ന്ന​ത്.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മേ​ൽ ബാ​ഹ്യ​സ​മ്മ​ർ​ദ‌​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് ബ​ലം ന​ൽ​കു​ന്ന​താ​ണു പൊ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ്ര​ഥ​മ വി​വ​ര സ്റ്റേ​റ്റ്മെ​ന്‍റ് ( എ​ഫ്‌​ഐ​എ​സ്). സം​ഭ​വ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം തെ​റ്റാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ​ഹ​പാ​ഠി​ക​ളു​മെ​ല്ലാം മൊ​ഴി മാ​റ്റി​യി​ട്ടു​മു​ണ്ട്. ഇ​ത് ഐ​എം​യു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണെ​ന്ന് വ​ന്ദ​ന​യു​ടെ കു​ടും​ബം സം​ശ​യി​ക്കു​ന്നു.

ക​ഴി​ഞ്ഞ മേ​യ് 10 നു ​പു​ല​ർ​ച്ചെ പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ലാ​ണു വ​ന്ദ​ന കു​ത്തേ​റ്റ് മ​രി​ച്ച​ത്. 21 ത​വ​ണ കു​ത്തേ​റ്റി​ട്ടും അ​ക്ര​മി​യെ പി​ന്തി​രി​പ്പി​ക്കാ​നോ അ​യാ​ളി​ൽ നി​ന്ന് വ​ന്ദ​ന​യെ ര​ക്ഷി​ക്കാ​നോ പൊ​ലീ​സ് ശ്ര​മി​ക്കാ​തി​രു​ന്ന​ത് വ​ലി​യ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും വ​ന്ദ​ന​യെ നേ​രി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​തു മ​ര​ണ​കാ​ര​ണ​മാ​യോ എ​ന്ന​തി​ലും ഇ​ത് ആ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ല.

ആ​ശു​പ​ത്രി സം​ര​ക്ഷ​ണ ബി​ൽ പാ​സാ​ക്കാ​ൻ ഐ​എം​എ​യും പൊ​ലീ​സും ചേ​ർ​ന്ന് വ​ന്ദ​ന​യു​ടെ മ​ര​ണം ഉ​റ​പ്പാ​ക്കി​യെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. നാ​ല​ര മ​ണി​ക്കൂ​റോ​ളം ചി​കി​ത്സ വൈ​കി​പ്പി​ച്ച​താ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നും ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും മോ​ഹ​ൻ​ദാ​സ് പ​റ​യു​ന്നു. സ​ർ​ക്കാ​ർ എ​ന്തി​നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ർ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള ഏ​ജ​ൻ​സി അ​ന്വേ​ഷി​ച്ചാ​ൽ മാ​ത്ര​മേ മ​ക​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത പു​റ​ത്തു​വ​രൂ എ​ന്നാ​ണു മോ​ഹ​ൻ​ദാ​സി​ന്‍റെ നി​ല​പാ​ട്.

കു​ത്തേ​റ്റ് ഗു​രു​ത​രാ​വ​സ്‌​ഥ​യി​ലാ​യ ഡോ. ​വ​ന്ദ​ന​യെ ഏ​റെ നേ​രം ആ​ശു​പ​ത്രി​യി​ലെ പൊ​ലീ​സ് എ​യ്‌​ഡ്‌ പോ​സ്റ്റി​ൽ ഇ​രു​ത്തി​യി​രു​ന്നു. അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ളെ​ജി​ൽ നി​ന്ന് വ​ന്ദ​ന​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ എ​ത്തി​യ ശേ​ഷ​മാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ന്ദ​ന​യെ എ​ത്തി​ച്ച​ത്.

നി​ല മോ​ശ​മാ​യി​ട്ടും ആം​ബു​ല​ൻ​സി​നു പ​ക​രം പൊ​ലീ​സ് ജീ​പ്പി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. 67 കി​ലോ​മീ​റ്റ​ർ പി​ന്നി​ടാ​ൻ 90 മി​നി​റ്റ് വേ​ണ്ടി​വ​ന്നു. 40 മി​നി​റ്റി​നു​ള്ളി​ൽ എ​ത്തി​ക്കാ​നാ​വു​മാ​യി​രു​ന്നെ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

വ​ന്ദ​ന​യു​ടെ മ​ര​ണം ന​ട​ക്കു​ന്ന​തി​നു മു​ൻ​പ് ഒ​രു മെ​ഡി​ക്ക​ൽ ഡോ​ക്റ്റ​ർ കൊ​ല്ല​പ്പെ​ടു​മെ​ന്നും മെ​ഡി​ക്ക​ൽ ബി​ൽ പാ​സാ​ക്ക​ണ​മെ​ന്നും ഒ​രു ഐ​എം​എ നേ​താ​വും മ​റ്റൊ​രു പ്ര​മു​ഖ വ്യ​ക്തി​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യ​മാ​യി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും വ​ന്ദ​ന​യു​ടെ കു​ടും​ബം പ​റ​യു​ന്നു. വ​ന്ദ​ന മ​രി​ച്ച് ഏ​ഴു ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ മെ​ഡി​ക്ക​ൽ ബി​ൽ പാ​സാ​ക്കി​യി​രു​ന്നു.

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; കോഴിക്കോട് ഞായറാഴ്ച ഹർത്താൽ

ശരണപാതയിൽ വാഹനം പണി മുടക്കിയാൽ എന്തു ചെയ്യും‍? ഭയക്കേണ്ടതില്ല

വെളുത്തുള്ളിക്ക് തീ വില; കിലോ ഗ്രാമിന് 440 രൂപ കടന്നു

പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചു; വിമർശിച്ച് എം. സ്വരാജ്

സന്ദീപ് പാർട്ടി വിട്ടത് നന്നായി: എം.വി. ഗോവിന്ദൻ