Kerala

വ​ന്ദേ​ഭാ​ര​ത് : സ​മ​യം, വേ​ഗം ട്ര​യ​ൽ റ​ണ്ണി​നു ശേ​ഷം

സി​ഗ്ന​ലി​ങ് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തി​യാ​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പോ​കാ​നാ​കു​മെ​ന്നു റെ​യ്ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എം.​ബി. സ​ന്തോ​ഷ്

തി​രു​വ​ന​ന്ത​പു​രം< ദ​ക്ഷി​ണ റെ​യ്ൽ​വേ​യി​ലെ മൂ​ന്നാ​മ​ത്തെ​യും രാ​ജ്യ​ത്തെ 14ാമ​ത്തെ​യും വ​ന്ദേ​ഭാ​ര​ത് ട്രെ​യ്ൻ കേ​ര​ള​ത്തി​ലെ​ത്തി. 25ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യ്ൽ​വെ സ്റ്റേ​ഷ​നി​ൽ ഇ​തി​ന്‍റെ സ​ർ​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും എ​ന്നാ​ൽ ട്രെ​യ്‌​നി​ന്‍റെ വേ​ഗം, സ​മ​യം എ​ന്നി​വ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ട്ര​യ​ൽ റ​ണ്ണി​നു ശേ​ഷ​മേ വ്യ​ക്ത​മാ​വൂ.

കേ​ര​ള​ത്തി​നു ല​ഭി​ച്ച ആ​ദ്യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ട്ട​യം വ​ഴി ക​ണ്ണൂ​ർ വ​രെ ഏ​ഴ് – ഏ​ഴ​ര മ​ണി​ക്കൂ​ർ കൊ​ണ്ട് 501 കി​ലോ​മീ​റ്റ​ർ പി​ന്നി​ടു​ന്ന ഒ​ന്നി​ല​ധി​കം ടൈം ​ടേ​ബി​ളു​ക​ൾ ദ​ക്ഷി​ണ റെ​യ്ൽ​വേ അ​ധി​കൃ​ത​ർ റെ​യ്ൽ​വേ ബോ​ർ​ഡി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.

വെള്ളിയാഴ്ച രാ​വി​ലെ ത​ല​സ്ഥാ​ന​ത്തെ​ത്തി​യ ദ​ക്ഷി​ണ റെ​യ്ൽ​വെ ജ​ന​റ​ൽ മാ​നെ​ജ​ർ ആ​ർ.​എ​ൻ. സി​ങ് 2 മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ ചെ​ല​വ​ഴി​ച്ചു. തു​ട​ർ​ന്ന് ട്രാ​ക്ക്, സ്റ്റേ​ഷ​ൻ പ​രി​ശോ​ധ​ന തു​ട​ർ​ന്ന അ​ദ്ദേ​ഹം വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട്ടെ​ത്തി.

മു​മ്പ് വ​ന്ദേ​ഭാ​ര​തി​ന് 8 കോ​ച്ചു​ക​ളാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത് 16 കോ​ച്ചു​ക​ളു​ള​ള ട്രെ​യ്നാ​ണ്. ഇ​ത് ഒ​റ്റ ട്രെ​യ്നി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ വേ​ഗ​ത തീ​രെ കു​റ​യ്ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് റെ​യ്ൽ​വെ എ​ൻ​ജി​നീ​യ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​തി​നാ​ൽ 8 ബോ​ഗി വീ​തം ഉ​പ​യോ​ഗി​ച്ച് വേ​ഗം കൂ​ട്ടി ജ​ന​ശ​താ​ബ്ദി പോ​ലെ 2 ട്രെ​യ്ൻ സ​ർ​വീ​സ് ന​ട​ത്താ​നാ​വു​മോ എ​ന്ന തീ​രു​മാ​ന​വും ട്ര​യ​ൽ റ​ണ്ണി​നു​ശേ​ഷ​മേ ഉ​ണ്ടാ​വൂ. അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച ചെ​ന്നൈ- കോ​യ​മ്പ​ത്തൂ​ർ വ​ന്ദേ​ഭാ​ര​തി​ൽ 8 ബോ​ഗി​യാ​ണു​ള്ള​ത്.

ജ​ന​ശ​താ​ബ്ദി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ണ്ണൂ​രി​ൽ നി​ന്നും രാ​വി​ലെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന ശ​താ​ബ്ദി രാ​ത്രി ക​ണ്ണൂ​രി​ൽ തി​രി​ച്ചെ​ത്തും. ഉ​ച്ച​യ്ക്ക് കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം ശ​താ​ബ്ദി അ​വി​ടെ​നി​ന്ന് തി​രി​കെ രാ​ത്രി 9ന് ​എ​ത്തി​ച്ചേ​രും.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് എ​റ​ണാ​കു​ളം വ​രെ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലും, അ​വി​ടെ നി​ന്ന് ഷൊ​ർ​ണൂ​ർ വ​രെ 90 കി​ലോ​മീ​റ്റ​റി​ലും ഷൊ​ർ​ണൂ​ർ മു​ത​ൽ ക​ണ്ണൂ​ർ വ​രെ 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് സ​ർ​വീ​സ് ന​ട​ത്താ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​ത് വൈ​കാ​തെ യ​ഥാ​ക്ര​മം 100, 110, 130 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലേ​ക്കു എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. ട്രാ​ക്കി​ലെ വ​ള​വു​ക​ൾ നി​ക​ത്താ​നു​ള്ള സ​ർ​വെ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. അ​തു പൂ​ർ​ത്തി​യാ​യി സി​ഗ്ന​ലി​ങ് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തി​യാ​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പോ​കാ​നാ​കു​മെ​ന്നു റെ​യ്ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, തൃ​ശൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ട്രെ​യ്നി​ന് നി​ല​വി​ൽ സ്റ്റോ​പ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ചെ​ങ്ങ​ന്നൂ​ർ, ഷൊ​ർ​ണൂ​ർ സ്റ്റോ​പ്പു​ക​ളു​ടെ കാ​ര്യം ട്ര​യ​ൽ റ​ണ്ണി​നു ശേ​ഷം തീ​രു​മാ​നി​ക്കും. കൊ​ച്ചു​വേ​ളി​യി​ലാ​യി​രി​ക്കും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ. കേ​ര​ള​ത്തി​ന് വ​ന്ദേ​ഭാ​ര​ത് ട്രെ​യ്ൻ അ​നു​വ​ദി​ച്ച​ത് ഫെ​ബ്രു​വ​രി 11ന് "​മെ​ട്രൊ വാ​ർ​ത്ത' റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

നി​ര​ക്കി​ന്‍റെ സാ​ധ്യ​ത

ക​ഴി​ഞ്ഞ​യാ​ഴ്ച ആ​രം​ഭി​ച്ച ചെ​ന്നൈ- കോ​യ​മ്പ​ത്തൂ​ർ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സി​ൽ ചെ​യ​ർ കാ​ർ നി​ര​ക്ക് 1,365 രൂ​പ​യാ​ണ്. എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സി​ന് 2,485 രൂ​പ. 5 മ​ണി​ക്കൂ​റാ​ണ് 508 കി​ലോ​മീ​റ്റ​ർ താ​ണ്ടു​ന്ന​തി​ന് എ​ടു​ക്കു​ന്ന​ത്. അ​തു ക​ണ​ക്കി​ലെ​ടു​ത്താ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ക​ണ്ണൂ​രി​ലേ​യ്ക്ക് (501 കി​ലോ​മീ​റ്റ​ർ) 1,200നും 1,300​നും മ​ധ്യേ​യാ​ണ് ചെ​യ​ർ കാ​റി​ന് നി​ര​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ നി​ര​ക്ക് 2,300 രൂ​പ​യോ​ട​ടു​ത്താ​വും.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം