vd satheesan about veekshanam editorial 
Kerala

ജോസ് കെ. മാണിയെ ക്ഷണിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വീക്ഷണത്തെ തള്ളി വി.ഡി. സതീശൻ

പന്തീരങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിലെ പൊലീസുകാരുടെ നടപടിയെയും സതീശൻ വിമർശിച്ചു

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീക്ഷണത്തിന്‍റെ മുഖപ്രസംഗം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിക്കാൻ പാർട്ടി ഈരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യം കോൺഗ്രസോ യുഡിഎഫോ ചർച്ച ചെയ്തിട്ടില്ലെന്നും തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം, പന്തീരങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിലെ പൊലീസുകാരുടെ നടപടിയെയും സതീശൻ വിമർശിച്ചു. പെൺകുട്ടിക്കെതിരേ വധശ്രമമുണ്ടായിട്ടും പരാതി നൽകിയ പിതാവിനെ സിഐ പരിഹസിച്ചു. അന്നു തന്നെ സിറ്റി പോലീസ് കമ്മിഷണറെ വിളിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പിറ്റേന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് കേസെടുത്തത്. ഇത്ര ക്രൂര അതിക്രമം നടന്നിട്ടും പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ല. പെണ്‍കുട്ടിക്കെതിരെ ഇത്രയും ക്രൂരമായ ആക്രമണമുണ്ടായിട്ടും നടപടി എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെയൊരു പൊലീസെന്നും സതീശൻ ചോദിച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും