VD Satheesan file
Kerala

'ഗവർണറുടെ നടപടി നിയമസഭയോടുള്ള അവഹേളം'; വി.ഡി. സതീശൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ‌ പ്രതിപക്ഷം പ്രതിഷേധം അറിയിക്കുകയാണ്. ഇത് സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്‍റെ പരിസമാപ്തിയാണിത്. നയപ്രഖ്യാപനത്തിൽ കാര്യമായ കേന്ദ്ര വിമർശനമില്ലെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സർക്കാർ തയാറാക്കി നൽകിയ നയപ്രഖ്യാപനത്തിൽ കാര്യമായി ഒന്നും ഇല്ല. ഈ ഗവൺമെന്‍റിന്‍റെ സ്ഥിതി മുഴുവൻ വ്യക്തമാക്കിയക്കൊണ്ടുള്ള ഒരു നയപ്രഖ്യാപനം ഗവർണർ വായിക്കാൻ സർക്കാർ എഴുതി നൽകി. അതിൽ കേന്ദ്ര വിമർശനങ്ങളോന്നുമില്ല.കേന്ദ്ര ഏജൻസികളെ പേടിച്ച് ഡൽഹിയിലെ സമരം പോലും സർക്കാർ മാറ്റിയെന്നും സതീശൻ പറഞ്ഞു.

നയപ്രഖ്യാപനത്തിൽ കേരളീയത്തെക്കുറിച്ചും നവകേരള സദസ്സിനെക്കുറിച്ചുമാണ് പറയുന്നത്. കണക്കു നല്‍കാതെയുള്ള കള്ളപ്പിരിവു നടത്തിയിട്ടുള്ള പരിപാടിയാണ് കേരളീയവും നവകേരള സദസ്സുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ