Kerala

'താൻ ഒപ്പിട്ടു നൽകിയത് അർഹതയുള്ള ആൾക്ക്'; വിശദീകരണവുമായി വിഡി സതീശൻ

വിഷയത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടത് സർക്കാരാണ്, എംവി ഗോവിന്ദന്‍റെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കുന്നതിനായി താൻ ഒപ്പിട്ടു നൽകിയത് അർഹതയുള്ള ആൾക്കുതന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ഓരോന്നായി പുറത്തു വരുന്നതിനിടെ തട്ടിപ്പിൽ പ്രതിപക്ഷ നേതാവിനും പങ്കുണ്ടെന്ന വർത്തകൾ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി വിഡി സതീശൻ രംഗത്തെത്തിയത്. വരുമാനം 2 ലക്ഷത്തിൽ താഴെയാണെന്ന വില്ലേജ് ഓഫീസറുടെ സർഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് എംഎൽഎയായിരിക്കെ താൻ ഒപ്പിട്ടു നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടത് സർക്കാരാണ്, എംവി ഗോവിന്ദന്‍റെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരിതാശ്വാസ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന് സമ്മർദ്ദം ഏറുകയാണ്. അതിനിടയിലാണ് വിഡി സതീശനും അടൂർ പ്രകാശും ഉൾപ്പെടെ ഉള്ളവരുടെ ശുപാർശകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവരുന്നത്. ഈ വിഷയങ്ങൾ മുൻ നിർത്തിയാണ് പ്രതിപക്ഷ ചോദ്യങ്ങളെ സിപിഎം എതിർക്കുന്നത്

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?