Veena George file
Kerala

അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി

കൈയിലെ ആറാം വിരൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്കാണ് ദുരനുഭവമുണ്ടായത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകി.

കൈയിലെ ആറാം വിരൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്കാണ് ദുരനുഭവമുണ്ടായത്. വിരൽ ശസ്ത്രക്രിയ ചെയ്യുന്നതിനു പകരം ആശുപത്രി അധികൃതർ കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പിഴവുപറ്റിയെന്ന് മനസിലാക്കിയ ഡോക്‌ടർ മാപ്പു പറയുകയും വീണ്ടും ശസ്ത്രക്രിയയിലൂടെ കൈവിരൽ നീക്കം ചെയ്യുകയുമായിരുന്നു. കുടുംബം പരാതിയുമായി രംഗത്തെത്തയിട്ടുണ്ട്. സംഭവം പരസ്യമായതോടെ അന്വേഷണം നടത്തുമെന്നറിയിച്ച് ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ