Kerala

നവജാത ശിശുവിനെ രക്ഷിച്ചവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്ന് ആരോഗ്യ മന്ത്രി

ജനിച്ചു വീണത് മുതല്‍ അതിജീവനത്തിനു ശ്രമിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു

കോട്ടയം: നവജാത ശിശുവിനെ രക്ഷിച്ചവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന് ആവശ്യമായ പരിചരണം നല്‍കാന്‍ കെയര്‍ ഗിവറെ നിയോഗിച്ചു. കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പൊലീസ് സേനാംഗകള്‍ക്കും ചെങ്ങന്നൂരിലെ നഴ്‌സിങ് ഹോമിലെ ഡോക്റ്റര്‍ക്കും ആരോഗ്യ മന്ത്രി അഭിവാദ്യങ്ങള്‍ നേര്‍ന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്.

ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപമാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജനിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഭർത്താവുമായി ഏറെനാളായി പിണങ്ങി താമസിച്ചിരുന്ന യുവതിയുടെ കുഞ്ഞാണിത്. ആറന്‍മുളയിലെ വാടകവീട്ടിലെ ശുചിമുറിയിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. അമിത രക്തസ്രാവവുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതി കുഞ്ഞിനെ വീട്ടിൽവെച്ച് പ്രസവിച്ചെന്നും മരിച്ചതിനാൽ വീട്ടിൽ ഉപേക്ഷിച്ചെന്നും പറഞ്ഞു. ഉടനെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ ത്വരിതഗതിയിലുള്ള അന്യോഷണത്തിലാണ് യുവതിയുടെ 9 വയസുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നവജാത ശിശുവിനെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞ് ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളെജ് കുട്ടികളുടെ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘത്തിന്റെ ചികിത്സയിലാണ്.

മന്ത്രിയുടെ ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പൊലീസ് സേനാംഗകള്‍ക്കും അമ്മ പറയുന്നതില്‍ സംശയം തോന്നി പൊലീസിനെ സമയോചിതമായി അറിയിച്ച ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍. ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോള്‍ കുഞ്ഞിന് ജീവന്‍ ഉണ്ടെന്നു കണ്ട് ആ ബക്കറ്റ് എടുത്തു കൊണ്ട് പൊലീസ് ഓടുന്ന ദൃശ്യങ്ങള്‍ മനസില്‍ നിന്ന് മായുന്നില്ല.

ഈ കുഞ്ഞിന്‍റെ മൂത്ത സഹോദരന്‍ 9 വയസുകാരന്‍റെ വാക്കുകള്‍ ഗൗരവത്തില്‍ എടുത്തത് കൊണ്ടാണ് പൊലീസ്, ആശുപത്രിയില്‍ നിന്ന് അവര്‍ താമസിച്ച വീട്ടില്‍ എത്തി പരിശോധിച്ചത്. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും കോട്ടയം മെഡിക്കല്‍ കോളെജ് കുട്ടികളുടെ ആശുപത്രിയില്‍ നടത്തുന്നുണ്ട്. സൂപ്രണ്ട് ഡോ. ജയപ്രകാശിന്‍റെ നേതൃത്വത്തില്‍ കുഞ്ഞിനാവശ്യമായ ചികിത്സയും പരിചരണവും നല്‍കുന്നുണ്ട്. കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കുഞ്ഞിന് ആവശ്യമായ പരിചരണം നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പ് ഒരു കെയര്‍ ഗിവറിനെ കുഞ്ഞിനോടൊപ്പം നിയോഗിച്ചിട്ടുണ്ട്. ജനിച്ചു വീണത് മുതല്‍ അതിജീവനത്തിനു ശ്രമിച്ച ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ