എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ല: വെള്ളാപ്പള്ളി നടേശൻ 
Kerala

എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ല: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂർ പൂരം കലക്കിയതിലുള്ള റിപ്പോർട്ട് എഡിജിപിക്കെതിരാണ് എഡിജിപിയെ സംരക്ഷിക്കുമെന്ന് കരുതുന്നില്ലെന്നും വെള്ളാപള്ളി മാധ‍്യമങ്ങളോട് പറഞ്ഞു.

ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് മഹാപാപമൊന്നുമല്ല. സംഘപരിവാറുകാരും മനുഷ‍്യരല്ലെയെന്നും അവരെ തീണ്ടാനും തൊടാനും പാടില്ലെയെന്നും വെള്ളാപ്പള്ളി ചോദിച്ചു. എഡിജിപിക്കെതിരായുള്ള ആരോപണങ്ങൾ തെളിഞ്ഞാൽ മുഖ‍്യമന്ത്രി നടപടിയെടുത്തിരിക്കുമെന്ന് പൂർണ്ണമായി വിശ്വസിക്കുന്നയാളാണ് താനെന്നും അതിനുവേണ്ടി ഒന്നോ രണ്ടോ ദിവസങ്ങൾകൂടി കാത്തിരിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

അൻവർ ഡിഎംകെയിലേക്ക്? തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

4 വയസുകാരന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി

ഹൈബോക്സ് ആപ്പ് നിക്ഷേപത്തട്ടിപ്പ്; നടി റിയ ചക്രബർ‌ത്തിക്ക് സമൻസ്