വെള്ളാപ്പള്ളി നടേശൻ file image
Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പുഫലം പ്രവചനാതീതമെന്ന് വെള്ളാപ്പള്ളി

എസ്എൻഡിപിക്ക് പ്രത്യേക നിലപാടില്ല

ആലപ്പുഴ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഫലം പ്രവചനാതീതമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലക്കാട് ഇ.​ ​ശ്രീധരൻ ഉണ്ടാക്കിയ മുന്നേറ്റം ഇപ്പോഴത്തെ ബി​ജെ​പി സ്ഥാനാർഥിക്ക് കിട്ടണമെന്നില്ല. ബിജെപിയിൽ ചില അപശബ്‌ദങ്ങളുണ്ട്. എസ്എൻഡിപിക്ക് ഉപതെരഞ്ഞെടുപ്പിൽ പ്രത്യേക നിലപാടില്ല. വയനാട്ടിൽ പ്രിയങ്കാ ഗാന്ധി ജയിക്കും. ചേലക്കര സിപിഎമ്മിന്‍റെ ശക്തികേന്ദ്രമാണ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് ഇപ്പോൾ മുന്നിലുള്ളത്. പി.വി.​ അൻവറിനെ വിലകുറച്ച് കാണേണ്ട. പ്രചാരണത്തിൽ ജൂനിയർ ആർട്ടിസ്റ്റുകളും സീനിയർ ആ‌ർട്ടിസ്റ്റുകളും ഉണ്ടാകും. ഓരോ വോട്ടും നിർണായകമാണ്. ചെറിയ വോട്ടുകൾക്കാണ് പലപ്പോഴും പരാജയ​പ്പെടാറുള്ളത്. എൻഎസ്എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാടുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?