Kerala

അട്ടപ്പാടി മധു വധക്കേസ്: വിധി നാളെ

മധു കൊല്ലപ്പെട്ട് അഞ്ചു വർഷം പൂർത്തിയാകുമ്പോഴാണു വിധി പ്രസ്താവം

മണ്ണാർക്കാട് : അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി നാളെ പ്രസ്താവിക്കും. മണ്ണാർക്കാട് പട്ടികജാതി - പട്ടികവർഗ കോടതിയാണു വിധി പറയുക. പതിനാറ് പ്രതികളുള്ള കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു.

ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട് അഞ്ചു വർഷം പൂർത്തിയാകുമ്പോ ഴാണു വിധിപ്രസ്താവം. കേസിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. വിചാരണവേളയിൽ 24 പേർ കൂറുമാറി. കൂറു മാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു അട്ടപ്പാടി മധുവിന്‍റേത്. 2018 ഫെബ്രുവരിയിലാണു മധു കൊല്ലപ്പെട്ടത്. പിന്നീട് വിചാരണ വേളയിൽ പ്രോസിക്യൂട്ടർമാർ ചുമതലയേൽക്കാതിരുന്നതും, വിചാരണ നീണ്ടു പോയതും വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.

യുപിയിലെ ആശുപത്രിയിൽ തീപിടിത്തം; 10 കുട്ടികൾ വെന്തുമരിച്ചു

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1, വിജയം 135 റൺസിന്

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്