Mathew Kuzhalnadan 
Kerala

പുറമ്പോക്ക് ഭൂമി കയ്യേറി, രജിസ്ട്രേഷനിലും ക്രമക്കേട്; മാത്യു കുഴൽനാടനെതിരേ ഗുരുതര കണ്ടെത്തലുമായി വിജിലൻസ്

ഭൂമി രജിസ്ട്രേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം

തൊടുപുഴ: മാത്യു കുഴൽനാടൻ എംഎൽഎ 50 സെന്‍റ് പുറംപോക്ക് ഭൂമി കൈയേറി മതിൽ നിർമ്മിച്ചതായി വിജിലൻസ് കണ്ടെത്തൽ. ഭൂമി രജിസ്ട്രേഷനിലും ക്രമക്കേട് ഉണ്ടെന്നും കെട്ടിടത്തിന്‍റെ കാര്യം മറച്ചുവച്ചുവെന്നും വിജിലൻസ് അറിയിച്ചു. അധിക ഭൂമി തിരിച്ചു പിടിക്കാൻ റവന്യു വകുപ്പിനോട് വിജിലൻസ് ശുപാർശ ചെയ്യും.

ഭൂമി രജിസ്ട്രേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. 1000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം രജിസ്ട്രേഷൻ സമയത്ത് മറച്ചുവെച്ചെന്നും ഇതിലൂടെ നികുതി വെട്ടിപ്പ് നടത്തിയെന്നും വിജിലൻസിന്‍റെ പ്രാഥമിക അന്വേഷമത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ആധാരത്തിലേതിനേക്കാള്‍ കൂടുതല്‍ ഭൂമി ഉണ്ടോയെന്ന് അറിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അളന്നുനോക്കി കൂടുതലുണ്ടെങ്കില്‍ തുടര്‍നടപടി എടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?