Violation of RTI 3 officers fined Rs 25,000 in thiruvanathapuram 
Kerala

വിവരം നൽകാത്ത 3 ഓഫിസർമാർക്ക് 25,000 രൂപ പിഴ

കൃത്യസമയത്ത് പിഴത്തുക അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കാനും ഉത്തരവ്

തിരുവനന്തപുരം: വിവരാവകാശ അപേക്ഷകർക്ക് വ്യക്തമായ വിവരവും രേഖകളും നൽകാത്ത മൂന്ന് ഓഫീസർമാരെ വിവരാവകാശ കമ്മിഷൻ ശിക്ഷിച്ചു. ഇവർ 25000 രൂപ പിഴയൊടുക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കിം ഉത്തരവായി.

മലപ്പുറം ആലിപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ഉമർ ഫാറൂഖിന്‍റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ച ഇൻഫർമേഷൻ ഓഫീസർ എൻ. ശിവപ്രസാദ് (15,000 രൂപ), കോട്ടയം പുഞ്ചവയൽ രാമചന്ദ്രൻ നായർക്ക് യഥാസമയം വിവരം നൽകാതിരുന്ന മീനടം കൃഷി ഓഫീസർ രശ്മി പ്രഭാകർ (5,000 രൂപ), തൃശൂർ അത്താണി സിൽക്കിൽ ഖാലിദ് മുണ്ടപ്പിള്ളിക്ക് വിവരം നിഷേധിച്ച ഉദ്യോഗസ്ഥൻ എം. കനകരാജൻ (5,000 രൂപ) എന്നിവരെയാണ് ശിക്ഷിച്ചത്. ഇവർ കൃത്യസമയത്ത് പിഴത്തുക അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കാനും ഉത്തരവുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?