ചേലക്കരയിൽ ചട്ടം ലംഘിച്ച് വാർത്താ സമ്മേളനം; പി.വി. അൻവറിനെതിരേ കേസെടുക്കാൻ നിർദേശം 
Kerala

ചേലക്കരയിൽ ചട്ടം ലംഘിച്ച് വാർത്താ സമ്മേളനം; പി.വി. അൻവറിനെതിരേ കേസെടുക്കാൻ നിർദേശം

ചേലക്കരയിൽ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ വിലക്ക് മറികടന്ന് നിശബ്ദ പ്രചാരണ ദിവസമായ ചൊവ്വാഴ്ചയാണ് അൻവർ വാർത്താ സമ്മേളനം നടത്തിയത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാർത്താ സമ്മേളനം നടത്തിയ പി.വി. അൻവറിനെതിരേ കേസെടുക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിർദേശം. റിട്ടേണിങ് ഓഫിസറാണ് ചേലക്കര പൊലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയത്.

ചേലക്കരയിൽ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ വിലക്ക് മറികടന്ന് നിശബ്ദ പ്രചാരണ ദിവസമായ ചൊവ്വാഴ്ചയാണ് അൻവർ വാർത്താ സമ്മേളനം നടത്തിയത്. ഇതിനിടെ ഉദ്യോഗസ്ഥരെത്തി വാർത്താ സമ്മേളനം വിലക്കിയെങ്കിലും അവരോട് തർക്കിച്ച് വാർത്താ സമ്മേളനം തുടരുകയായിരുന്നു. . ചട്ടം ലംഘിച്ചതിന് അൻവറിന് നോട്ടിസ് നൽകിയ ശേഷമാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ താനൊരു ചട്ടവും ലംഘിച്ചിട്ടില്ലെന്നായിരുന്നു അൻവറിന്‍റെ പ്രതികരണം.

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video

31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്