Kerala

റോഡിലെ പിഴവുകൾക്ക് അടുത്ത മാസം മുതൽ പിഴ: ബോധവത്കരണം തുടരും

തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കാനായി സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകൾ കണ്ടെത്തുന്ന കുറ്റകൃത്യങ്ങളിൽ അടുത്ത മാസം മുതൽ പിഴയീടാക്കാൻ തീരുമാനം. ഗതാഗതമന്ത്രി ആന്‍റണി രാജു വിളിച്ചു ചേർത്ത യോഗത്തിലാണ് ജൂൺ 5 മുതൽ പിഴ ഇടാക്കാൻ തീരുമാനമായത്.

മേയ് 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. അതുവരെ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ബോധവത്കരണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

റോഡ് ക്യാമറകൾ സ്ഥാപിച്ചതിനു ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് ജൂൺ 5 വരെ ബോധവത്കരണം തുടരുക. നിലവിൽ കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾക്ക് ബോധവത്ക്കരണ നോട്ടീസുകൾ അയച്ചു തുടങ്ങിയിട്ടുണ്ട്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു