പൂരം കലക്കിയതിൽ ഒരു നടപടിയുമില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്നു പറയും: വി.എസ്. സുനിൽ കുമാർ 
Kerala

പൂരം കലക്കിയതിൽ ഒരു നടപടിയുമില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്നു പറയും: വി.എസ്. സുനിൽ കുമാർ

വിഷയത്തിൽ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും വിവരാവകാശ അപേക്ഷ സമർപ്പിക്കും.

തൃശൂർ: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെങ്കിൽ തനിക്കറിയാവുന്ന ചില കാര്യങ്ങൾ തുറന്നു പറയുമെന്ന് തൃശൂരിലെ ഇടതു സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽ കുമാർ.

പൂരം അലങ്കോലമായതുമായ ബന്ധപ്പെട്ട് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന വിവാരാവകാശ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് സിപിഐ നേതാവിന്‍റെ തുറന്നു പറച്ചിൽ. പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നില്ലെന്ന മറുപടി ലഭിച്ചത് ഞെട്ടലുണ്ടാക്കുന്നതും അപലപനീയവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് വിവിധോ ദേവസ്വം ബോർഡ് അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം നാടകമായിരുന്നോ ആർക്ക വേണ്ടിയാണതൊക്കെ ചെയ്തത്. ഇക്കാര്യം ഈ നിലയ്ക്കാമ് കൈകാര്യം ചെയ്തിട്ടുള്ളതെങ്കിൽ ഗുരുതരമാണെന്നു സുനിൽ കുമാർ പറഞ്ഞു.

തൃശൂർ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമാണെന്ന് പലരും വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ അതിനു പിന്നിൽ ആസൂത്രിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ മാത്രമല്ല അതിൽ പങ്കാളികൾ. അതിനു പിന്നിലുള്ളവർ മുഴുവനും പുറത്തു വരണമെന്നത് സമൂഹത്തിന്‍റെ ആവശ്യമാണെന്നും സുനിൽ കുമാർ പറഞ്ഞു.

വിഷയത്തിൽ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും വിവരാവകാശ അപേക്ഷ സമർപ്പിക്കും. ഇനിയും നടപടി എടുക്കാതെ മുന്നോട്ടു പോകാനാണ് നീക്കമെങ്കിൽ തനിക്കറിയാവുന്ന പലതും ജനങ്ങളോട് പറയും. അതിനു താൻ ബാധ്യസ്ഥനാണ്. തൃശൂർകാരനെന്ന നിലയിലാണിത് പറയുന്നതെന്നും സുനിൽ കുമാർ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും