Kerala

ബജറ്റ് പ്രഖ്യാപനത്തെക്കാൾ മദ്യവില കൂട്ടാനൊരുങ്ങി ബെവ്കോ

500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടി വർധിപ്പിക്കുമെന്നാണ് ബെവ്കോ അറിയിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. വിൽപ്പന നികുതി വർധിക്കുന്നതിനാൽ മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ വിലകൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടി വർധിപ്പിക്കുമെന്നാണ് ബെവ്കോ അറിയിച്ചത്.

ധനമന്ത്രി കെ എൻ ബാലഗോപാൽ 20 രൂപ കൂട്ടും എന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 20 രൂപക്ക് പകരം 30 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 ന് പകരം 50 രൂപയായി വർധിപ്പിക്കുമെന്നാണ് അറിയിപ്പ്. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റിൽ സെസ് ചുമത്തിയത്.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത