മലമ്പുഴ ഡാമിന്‍റെ 4 ഷട്ടറുകൾ തുറന്നു; ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിർദേശം file image
Kerala

മലമ്പുഴ ഡാമിന്‍റെ 4 ഷട്ടറുകൾ തുറന്നു; ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിർദേശം

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ടിന്‍റെ 4 സ്പിൽ ഷട്ടറുകൾ വ്യാഴാഴ്ച തുറന്നു. റൂള്‍ കര്‍വ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറക്കുന്നത്. നിലവിൽ 112.99 മീറ്റര്‍ എത്തിയ എത്തിയ സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുന്നത്. ഡാമിന്‍റെ സംഭരണശേഷി 175.9718 മീറ്റര്‍ ആണ്.

ചെറിയ തോതിലാണ് വെള്ളം തുറന്നു വിടുന്നതെങ്കിലും മുക്കൈ, കല്‍പ്പാത്തി തുടങ്ങി ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്‍റെ ഒരു ഭാഗം കെഎസ്ഇബിയുടെ പവര്‍ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും, മൊത്തം തുറന്നു വിടുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുമെന്നുമാണ് മുന്നറിയിപ്പ്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം