Kerala

സ്കൂൾ വാർഷിക ഘോഷയാത്രക്കിടെ കടന്നലിന്‍റെ ആക്രമണം: വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു

പത്തനംതിട്ട : സ്കൂൾ വാർഷിക ഘോഷയാത്രക്കിടെ കടന്നലിന്‍റെ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. വടശ്ശേരിക്കര ബംഗ്ലാവ് കടവ് ഗവ. എൽ പി സ്കൂളിന്‍റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രക്കിടെയാണ് കടന്നലുകളുടെ ആക്രമണം ഉണ്ടായത്.

വടശ്ശേരിക്കര ടൗണിൽനിന്നും ആരംഭിച്ച ഘോഷയാത്ര ബംഗ്ലാവ് കടവ് പാലത്തിൽ എത്തിയപ്പോഴാണ് കടന്നൽകൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. ഇരച്ചെത്തിയ കടന്നൽ കുട്ടം കുട്ടികളേയും രക്ഷകർത്താക്കളെയും, അദ്ധ്യാപകരെയും, മേളക്കാരെയുമെല്ലാം കുത്തിയോടിച്ചതോടെ ഘോഷയാത്ര അലങ്കോലമായി.

4 വിദ്യാർത്ഥികൾ അടക്കം 18 പേർക്കാണ് സാരമായ പരിക്കേറ്റത്. ഇവരെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. സ്കൂളിന്‍റെ നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘടനത്തിനെത്തിയ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു