ജലനിരപ്പ് ഉയർന്നതിനാൽ അച്ചൻകോവിൽ നദിക്കരയിലുള്ളവർക്ക് ജാഗ്രത നിർദേശം Representative image
Kerala

ജലനിരപ്പ് അപകടകരമായി ഉയരുന്നു; അച്ചൻകോവിലാറിന്‍റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

പ്രദേശത്ത് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

തിരുവനന്തപുരം: അച്ചൻകോവിരാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന ജലസേചന വകുപ്പിന്‍റെ പത്തനംതിട്ട ജില്ലയിലെ കല്ലേലി, കോന്നി സ്റ്റേഷനുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കനത്ത മഴയിൽ മൂന്നാറിൽ വീട് തകര്‍ന്നു വീണു. മൂന്നാർ ന്യൂ നഗർ സ്വദേശിയായ കാളിയുടെ വീടാണ് പുലർചെയുണ്ടായ കനത്ത മഴയിൽ പൂർണമായും തകർന്നത്. വീടിന്‍റെ അപകടാവസ്ഥയെ തുടർന്ന് സമീപത്തെ മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് ഇവർ മാറി താമസിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍

മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും

മംഗളൂരു റിസോർട്ട് സ്വിമ്മിങ് പൂളിൽ 3 പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവം: 2 പേ‌ർ അറസ്റ്റിൽ | Video

താജ് മഹലും ആഗ്ര ഫോർട്ടും കാണാം; സന്ദർശനം തികച്ചും സൗജന്യം