വടക്കാഞ്ചേരി ട്രാക്കില്‍ വെള്ളക്കെട്ട്: ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി file image
Kerala

വടക്കാഞ്ചേരി ട്രാക്കില്‍ വെള്ളക്കെട്ട്: ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാലക്കാട്ടേക്കുള്ള സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടിലും മണ്ണിടിച്ചിലും ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. തൃശൂര്‍ വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനും ഇടയിലെ റെയിൽവേ പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.

എറണാകുളം - കണ്ണൂർ ഇന്‍റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16305) തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16791) ആലുവ വരെ മാത്രമാണ് സർവീസ് നടത്തുക.

തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്പ്രസ് (ട്രെയിൻ നമ്പർ 16302) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. മാന്നനൂരില്‍ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?