തീച്ചൂടിൽ ചേലക്കര, തണുത്ത് വയനാട് file
Kerala

തീച്ചൂടിൽ ചേലക്കര, തണുത്ത് വയനാട്

അടുത്ത വർഷം 60 തികയുന്ന ചേലക്കര മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലും തീച്ചൂട്.

എം.ബി.സന്തോഷ്

തിരുവനന്തപുരം: ചേ​ല​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ലം നി​ല​നി​ർ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്തെ മൂ​ന്നാം തു​ട​ർ​ഭ​ര​ണ​ത്തി​ന് എ​ൽ​ഡി​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നേ​റാം. മ​റി​ച്ച്, ചേ​ല​ക്ക​ര പി​ടി​ച്ചാ​ൽ കേ​ര​ള ഭ​ര​ണം മാ​റു​മെ​ന്ന് യു​ഡി​എ​ഫി​ന് ഉ​റ​പ്പി​ക്കാം. അ​തു​കൊ​ണ്ടു ത​ന്നെ അ​ടു​ത്ത വ​ർ​ഷം 60 തി​ക​യു​ന്ന ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലും തീ​ച്ചൂ​ട്. ക​ൽ​പ്പാ​ത്തി ര​ഥ​യാ​ത്ര കാ​ര​ണം പാ​ല​ക്കാ​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പ് 20ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ഭരണവിരുദ്ധ വികാരമില്ലെന്ന് പറയുന്നുണ്ടെങ്കിലും അതുണ്ടോ എന്ന് എൽഡിഎഫിന് അറിയാനുള്ള ഉരകല്ലായിരിക്കും ചേലക്കര. ക​ണ്ണൂ​ർ എഡിഎം നവീൻ​ ബാബുവിന്‍റെ മരണം മുതൽ മുനമ്പം വഖഫ് ഭൂമി പ്രശ്നത്തി​ലെ സർക്കാരിന്‍റെ നിസംഗതയിൽ ക്രൈ​സ്ത​വ സഭകളുടെ എതിർപ്പു ​വരെ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നത് പ്രവചനാതീതമാണ്.

തുടർച്ചയായി 6 തവണ എൽഡിഎഫിനൊപ്പം നിന്ന ചേ​ല​ക്ക​ര മണ്ഡലത്തിൽ 2021ൽ കെ. രാധാകൃഷ്‌ണൻ 39,400 വോട്ട്‌ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അ​വ​വി​ടെ 5,173 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മേയുള്ളൂ.​ അതാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. എന്നാൽ, അതിനുമുമ്പ് 2016ൽ 10,200 ഭൂരിപക്ഷത്തിൽ ജയിച്ച യു.​ആർ. പ്രദീപ് വീണ്ടുമെത്തുമ്പോൾ ജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് സിപിഎം. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തോറ്റതിന്‍റെ സഹതാപത്തിനൊപ്പം പുതിയതായി ചേർത്ത 6,000ത്തോളം വോട്ട് ജയിപ്പിക്കുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടൽ.

തിരുവില്വാമല പഞ്ചായത്ത് അംഗവും മുന്‍ വൈസ് പ്രസിഡന്‍റുമായ കെ.​ ​ബാലകൃഷ്ണന് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ നേടിയ വോ​ട്ട് നിലനി​ർത്തിയാൽ പോ​ലും ബിജെപിക്ക് നേട്ടമാവും. ഇ​ട​തു പാ​ള​യം വി​ട്ട പി.വി. അൻവർ എം​എ​ൽ​എ​യു​ടെ ഡിഎംകെ സ്ഥാനാർഥിയായി കെപിസിസി മുൻ സെക്രട്ടറി എൻ.​കെ. ​സുധീർ മത്സരിക്കുന്നത് യുഡിഎഫിനെയാവും കൂടുതൽ ബാധിക്കുക.​ എന്നാൽ, 2,000 വോട്ടിൽ താഴെയേ സുധീർ പിടിക്കൂ എന്നാണ് പ്രധാന​ മുന്നണികൾ പറയുന്നത്.

വയനാട്ടിൽ സി​പി​ഐ നേ​താ​വ് സത്യൻ ​മൊകേരിയുടെ ജയം എൽഡിഎഫ് പോലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അവിടെ, പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷം കടത്താനാണ് യുഡിഎഫ് പ്രവർത്തനം. ബിജെപിയുടെ നവ്യ ഹരിദാസിനും പേരിനുള്ള മത്സരമേയുള്ളൂ.​ അതുകൊണ്ടു​ തന്നെ മറ്റുള്ളിടങ്ങളിലെ മത്സരച്ചൂടില്ലാതെ കാലാവസ്ഥ ​പോലെ തണുത്ത പ്രചാരണമാണ് വയനാട്ടിൽ.

പാലക്കാട് തിങ്കളാഴ്ച കൊട്ടിക്കലാശം: മൂന്ന് മുന്നണികളുടെയും റോഡ് ഷോ വൈകിട്ട്

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ