കണ്ണൂർ: വയനാട് ജില്ലയിലേക്ക് പരമാവധി മൊബൈൽ മോർച്ചറികൾ എത്തിക്കാൻ ആവശ്യപ്പെട്ട് കണ്ണൂർ കളക്റ്റർ. ഫെയ്സ്ബുക്കിലൂടെയാണ് കളക്റ്റർ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വൈത്തിരി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേർ മരണപ്പെട്ട സാഹചര്യത്തിൽ മൊബൈൽ ഫ്രീസറുകളുടെ ആവശ്യകതയുണ്ട്.
വിവിധ ആശുപത്രികളും സംഘടനകളും അവരുടെ കൈവശമുള്ള പരമാവധി മൊബൈൽ ഫ്രീസറുകൾ ലഭ്യമാക്കാണമെന്നാണ് കളക്റ്റർ കുറിച്ചിരിക്കുന്നത്. ബന്ധപ്പെടേണ്ട നമ്പർ -9656136700