മുണ്ടക്കൈയിൽ 400 വീടുകളിൽ ഇനി ശേഷിക്കുന്നത് 30 എണ്ണം മാത്രം  
Kerala

മുണ്ടക്കൈയിൽ 400 വീടുകളിൽ ഇനി ശേഷിക്കുന്നത് 30 എണ്ണം; മരിച്ചവരില്‍ തിരിച്ചറി‌ഞ്ഞത് 88 പേരെ മാത്രം

മരണസംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് നൽകുന്നത്.

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 350 ഓളം വീടുകൾ നഷ്ടമായതായി വിവരം. 400 ഓളം വീടുകളിൽ ഇനി അവശേഷിക്കുന്നത് 30 എണ്ണം മാത്രം. ഇവിടെ താമസിച്ചിരുന്ന പലരുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, ഉരുള്‍പൊട്ടലില്‍ മരണം 174 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 88 പേരെ മാത്രമാണ് തിരിച്ചറിയാനായത്.

മേപ്പാടി പഞ്ചായത്തിലെ രേഖകൾ പ്രകാരം മുണ്ടക്കൈ പ്രദേശത്ത് 400 ഓളം വീടുകളാണ് ഉള്ളത്. ഇവിടെ താമസിക്കുന്നതിൽ ഭൂരിഭാഗവും എസ്റ്റേറ്റ് തൊഴിലാളികളായ സാധാരണക്കാരാണ്. മുണ്ടക്കൈയിൽ 4 എസ്റ്റേറ്റ് പാടികളുമുണ്ട്. അതിനുള്ളിൽ ഏകദേശം 400 പേർ ഉണ്ടാവുമെന്ന് രക്ഷപ്പെട്ട പ്രദേശവാസികൾ പറയുന്നുത്.

അതേസമയം രുള്‍പൊട്ടലില്‍ മരണം 174 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് നൽകുന്നതത്. ഇന്നു രാവിലെ നടത്തിയ തിരച്ചിലിലും 31 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 143 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. ഇതിൽ 88 പേരെ മാത്രമാണ് തിരിച്ചറിയാനായത്. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങളും വയനാട്ടിൽ എത്തിക്കും.

രക്ഷാപ്രവർത്തിന്‍റെ രണ്ടാം ദിനവും കരളലിയിക്കുന്ന കാഴച്ചകളാണ് മുണ്ടക്കൈയിൽ നിന്നു പുറത്തു വരുന്നത്. മണ്ണ് മൂടിയ വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിലും കട്ടിലിൽ കിടക്കുന്ന നിലയിലുമെല്ലാമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച നിലയിലും കണ്ടെത്തിയിരുന്നു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...