wayanad tourism photos 
Kerala

വയനാട്ടിൽ ഓവർ ടൂറിസം; സഞ്ചാരികൾക്ക് പ്രത്യക സൗകര്യം ഒരുക്കാൻ സർക്കാർ

'സൈലന്‍റ് ടൂറിസം' എന്ന പേരില്‍ ഈ രീതി വളര്‍ത്തിയെടുക്കുമെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: താങ്ങാനാകാത്ത വിധം വിനോദ സഞ്ചാരികള്‍ വയനാട് ജില്ലയിലെത്തുന്നതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടെക്കുള്ളത്. ബംഗളുരുവില്‍ അടക്കമുള്ള ടെക്കികള്‍ വയനാടിനെ അവരുടെ പ്രധാന ടൂറിസം കേന്ദ്രമായാണ് കാണുന്നത്. ഇത് ഓവര്‍ ടൂറിസത്തിന് കാരണമാകുന്നുണ്ട്. അതിനാല്‍ വയനാട്ടിലെ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്തി അവിടങ്ങളില്‍ ടൂറിസം സാധ്യത വര്‍ധിപ്പിക്കും. 'സൈലന്‍റ് ടൂറിസം' എന്ന പേരില്‍ ഈ രീതി വളര്‍ത്തിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് തുരങ്കപാതയ്ക്ക് ഉടന്‍ സര്‍ക്കാര്‍ തുടക്കം കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

വിദേശ വിനോദ സഞ്ചാരികളെ ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം ഉപയോഗിക്കുന്ന കാര്യം പരിശോധിക്കും. ഇതിനായി വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെ കണ്ടെത്തും. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് റേറ്റിങ് നല്കാന്‍ സഞ്ചാരികള്‍ക്ക് അവസരം ഒരുക്കി തിരുവന്തപുരത്ത് ആരംഭിച്ച ക്യുആര്‍ സ്കാനിങ് സംസ്ഥാന വ്യാപകമാക്കും.

ആവശ്യകത അനുസരിച്ച കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഉള്ളവര്‍ക്ക്, കൂടുതല്‍ സുരക്ഷാ ഉപകാരങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിനായി ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ നിര്‍മിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ബോട്ടിലേക്ക് കയറാന്‍ പ്രേത്യക സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ല, പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ട്; വി. മുരളീധരൻ

കുരുക്കഴിയും; സീപോർട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് 18.77 കോടി അനുവദിച്ചു

മഹാരാഷ്ട്രയിൽ 'മുഖ്യമന്ത്രി ചർച്ചകൾ' ഫഡ്നാവിസിലേക്ക്

പുതിയ വൈദ്യുതി കണക്‌ഷൻ അപേക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്