സമാനതകളില്ലാത്ത ദുരന്തം, രക്ഷാഹസ്തവുമായി സേന 
Kerala

സമാനതകളില്ലാത്ത ദുരന്തം, രക്ഷാഹസ്തവുമായി സേന

690 അടി ബെയ്‌ലി പാലം വേണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്

ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായി കരസേനയുടെ നേതൃത്വത്തിൽ നടക്കുന്നത് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം. കൂറ്റൻ യന്ത്രങ്ങളും അത്യാധുനിക സംവിധാനങ്ങളും അടക്കമാണു ദുരന്തഭൂമിയിലെത്തിച്ചത്. മനുഷ്യസാന്നിധ്യം തിരിച്ചറിയാനാകുന്ന നായകളെയും ഇവിടെ എത്തിച്ചു.

"ഹൃദയഭേദകമായ ദുരന്തമാണു വയനാട്ടിലുണ്ടായത്. സായുധസേന ഉടൻ രക്ഷാപ്രവർത്തനത്തിനു സജ്ജമായി. 300 ജവാന്മാർ എല്ലാ സാമഗ്രികളുമായി ഉടൻ ഇവിടെയെത്തി. കരസേനയുടെയും നാവികസേനയുടെയും അധിക യൂണിറ്റുകളും വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഇവരെ പിന്തുണയ്ക്കാനുണ്ട്''-പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ വിശദീകരിക്കുന്നു. പാരാ റെജിമെന്‍റൽ ട്രെയ്‌നിങ് സെന്‍റർ കമാൻഡന്‍റ് അർജുൻ സെഗന്‍റെ കീഴിൽ കോഴിക്കോട്ട് കരസേന കൺട്രോൾ സെന്‍റർ തുറന്നു. ഈ കേന്ദ്രത്തിൽ നിന്നാണു സൈനിക സംവിധാനങ്ങളുടെ പൂർണ നിയന്ത്രണം.

തിരുവനന്തപുരം, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് അധിക സേനയെയും കൂറ്റൻ യന്ത്രസാമഗ്രികളും, ഭക്ഷണമുൾപ്പെടെ ദുരിതാശ്വാസത്തിനുള്ള വസ്തുക്കളും എത്തിക്കുന്നുണ്ടെന്നും മന്ത്രി.

ഇന്നലെ രാവിലെ രാജ്നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി രക്ഷാപ്രവർത്തനത്തെക്കുറിച്ചു ചർച്ച നടത്തി. ബേപ്പൂരിലെ തീരസംരക്ഷണ സേനാ ജില്ലാ ആസ്ഥാനത്തു നിന്ന് ഒരു സംഘം ദുരിതാശ്വാസ സാമഗ്രികളുമായി ഡിസ്ട്രിക്റ്റ് റിലീഫ് ടീമുകൾ (ഡിആർടി) പുറപ്പെട്ടതായി പിന്നീട് സേന അറിയിച്ചു. വിദഗ്ധരായ തീരസംരക്ഷണ സേനാ ഗാർഡുകൾ, െഡിക്കൽ സംഘം തുടങ്ങിയവരുൾപ്പെട്ടതാണ് ഡിആർടി.

പുഴയിൽ തെരച്ചിലിനുള്ള റബർ ബോട്ടുകൾ, വെള്ളം വറ്റിക്കാൻ സഹായിക്കുന്ന ഡീസൽ മോട്ടോർ പമ്പുകൾ, ലൈഫ് ജാക്കറ്റുകൾ, മഴക്കോട്ടുകൾ, ഗംബൂട്ടുകൾ, മണ്ണു നീക്കാനുള്ള യന്ത്രങ്ങൾ, ആയുധങ്ങൾ തുടങ്ങിയവയുമായാണ് തീരസംരക്ഷണ സേനയെത്തിയത്.

കൂടാതെ, ഭക്‍ഷ്യവസ്തുക്കളും കുടിലെള്ളവും അവശ്യമരുന്നുകളും ഇവരെത്തിച്ചു. ജില്ലാ ദുരന്ത നിവാരണ വിഭാഗവുമായി സഹകരിച്ചാണ് ഇവ വിതരണം ചെയ്തത്. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് സെന്‍ററിൽ നിന്നും കോഴിക്കോട്ട് 122 ടിഎ ബറ്റാലിയനിൽ നിന്നുമായി രണ്ടു വീതം എച്ച്എഡിആർ യൂണിറ്റുകളാണ് കരസേനയുടെ ഭാഗമായി ആദ്യമെത്തിയത്.

690 അടി ബെയ്‌ലി പാലം വേണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. നിലവിൽ 330 അടി ബെയ്‌ലി പാലം ബംഗളൂരുവിലെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് സെന്‍ററിൽ നിന്ന് ഇവിടേക്കു കൊണ്ടുപോയിട്ടുണ്ട്. അവശേഷിക്കുന്നത് ഡൽഹി കന്‍റോൺമെന്‍റിൽ നിന്നാണെത്തിക്കുന്നത്.

തിരുവനന്തപുരത്തു നിന്നെ 91 ഇൻഫൻട്രി ബ്രിഗേഡിന്‍റെ രണ്ടു യൂണിറ്റുകൾ ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിനെത്തും. ഇവരെ എത്തിക്കാൻ വ്യോമസേന സജ്ജമാണ്. ഡൽഹിയിൽ നിന്ന് 110 അടി ബെയ്‌ലി പാലം എത്തിച്ചുവെന്നും സേന അറിയിച്ചു.

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്

ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിൽ