file image 
Kerala

വയനാട്ടിൽ ഹർത്താൽ പൂർണം; പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു

20 ദിവസത്തിനിടെ 3 പേരാണ് മരിച്ചത്.

മാനന്തവാടി: വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ. കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം 20 ദിവസത്തിനിടെ 3 പേരാണ് മരിച്ചത്.

രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ ആചരിക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ വാഹനങ്ങൾ അടക്കം തടഞ്ഞു. ലക്കിടി, മാന്തവാടി, കാട്ടിക്കുളം, ബത്തേരി എന്നിവിടങ്ങളിലാണ് പ്രതിഷേധം.

അതേസമയം, വയനാട് പുൽപ്പള്ളി ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കം സ്വദേശി പോളിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ആശ്രിതർക്ക് ജോലി, ധനസഹായം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കാൻ സാധ്യതയുണ്ട്. ഇതിനിടെ, ബേലൂർ മ​ഗ്നയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുകയാണ്. ആനയെ മയക്കുവെടി വെക്കാൻ കഴിയാത്തതിൽ അതൃപ്തിയിലാണ് നാട്ടുകാര്‍.

''എന്‍റെ വിവാഹ വീഡിയോ വൈകാൻ കാരണം ധനുഷ്'', നയൻതാര തുറന്നടിക്കുന്നു

''വേദിയിൽ കസേര കിട്ടിയില്ല, അമ്മ മരിച്ചപ്പോൾ കാണാൻ വന്നില്ല...'', വൈകാരികം സന്ദീപ് വാര്യരുടെ വിടവാങ്ങൽ | Video

''സന്ദീപ് വാര്യർക്ക് രണ്ടാഴ്ച മുൻപ് വരാമായിരുന്നു'', പരിഹാസവുമായി കെ. മുരളീധര‌ൻ

വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് സന്ദീപ് ചെന്നെത്തിയിരിക്കുന്നത്: പത്മജ വേണുഗോപാൽ

വെറുപ്പിന്‍റെ ഫാക്റ്ററിയിൽ നിന്ന് സ്നേഹത്തിന്‍റെ കടയിലേക്കു പോകുന്നു: സന്ദീപ് വാര്യർ