wayanad wild elephant attack udf harthal 
Kerala

കാട്ടാന ആക്രമണം; വയനാട്ടിൽ ശനിയാഴ്ച ഹർത്താൽ

രാവിലെ ആറുമണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ ആചരിക്കുന്നതെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു

മാനന്തവാടി: വയനാട്ടിൽ ശനിയാഴ്ച യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഒരാഴ്ചക്കുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൂടി മരിച്ച സാഹചര്യത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

രാവിലെ ആറുമണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ ആചരിക്കുന്നതെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. യുഡിഎഫിനോടൊപ്പം എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എൽഡിഎഫ് ഹർത്താൽ.

കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളഎജിൽ വെച്ചാണ് മരണം സംഭവിച്ചത്. രാവിലെ ഒൻപതരയോടെ ചെറിയമല ജംഗ്ഷനിലാണ് കാട്ടാന ആക്രമിച്ചത്.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ