സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മഴ; കണ്ണൂര്‍ കാസർഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട് 
Kerala

സംസ്ഥാനത്ത് 5 ദിവസം മഴ; കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട്

തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസർഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. 2 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട്. ഇതേ ജില്ലകളിൽ ശനിയാഴ്ചയും മഴ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസർഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഇതേ ജില്ലകളില്‍ തന്നെ യെലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെടുന്നത്. പത്തിന് കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്.

സിപിഎമ്മിന് ചേലക്കര കിട്ടണം; പാലക്കാടും

പ്രിയങ്ക വയനാട്ടിൽ‌, പത്രികാ സമർപ്പണം ബുധനാഴ്ച

ആര്യയ്ക്കും സച്ചിൻദേവിനും പൊലീസിന്‍റെ ക്ലീൻചിറ്റ്; ബസിന്‍റെ വാതിൽ തുറന്ന് നൽകിയത് യദു

കനത്ത മഴ: ബുധനാഴ്ച ബംഗളൂരുവിലെ സ്കൂളുകൾക്ക് അവധി

മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക? മറ്റ് മതങ്ങൾക്ക് വിലക്ക് ബാധകമാണോ? ആഞ്ഞടിച്ച് സുപ്രീം കോടതി