കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ ഉപ്പുകണ്ടം കുട്ടംകുളത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. വ്യാഴം രാവിലെയാണ് കാട്ടാനയുടെ ജഡം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പ്രദേശവാസികൾ കണ്ടത്.
5 വയസിലേറെ പ്രായം തോന്നിക്കുന്ന കൊമ്പന്‍റെ ജഡത്തിന് സമീപത്തു പന മറിച്ചിട്ടിട്ടുണ്ട്. മറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
കുറച്ചുനാളുകളായി കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകളെത്തുന്നത് പതിവുകാഴ്ചയാണ്.