Kerala

മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്; കുംകികൾ പടമലയിലേക്ക് തിരിച്ചു

സുൽത്താൻ ബത്തേരി: മാനന്തവാടിയിലിറങ്ങി ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മയക്കുവെടി വച്ച് പിടികൂടി മുത്തങ്ങയിലേക്കാവും കൊണ്ടുപോവുക. പിന്നീട് ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം വനമേഖലയിൽ തുറന്നു വിടാനാണ് തീരുമാനം. 2 കുംകി ആനകൾ പടമലയിലേക്ക് തിരിച്ചു.

ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ 42കാരനായ പനച്ചിയില്‍ അജിഷ് കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെയാണ് മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ