ജനവാസമേഖലയ്ക്ക് സമീപം നിലയുറപ്പിച്ച കാട്ടാനക്കൂട്ടം 
Kerala

മൂന്നാറിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; ഭീതിയിൽ നാട്ടുകാർ

മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടതിനു പിന്നാലെ മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. മൂന്നാർ കോളനിയിലാണ് 5 ആനകൾ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ ബഹളമുണ്ടാക്കി ആനയെ വനത്തിലേക്ക് തുരത്തി. എങ്കിലും ആന ജനവാസ മേഖലയോട് ചേർന്ന് തന്നെ നില ഉറപ്പിച്ചിരിക്കുകയാണ്.

ആയിരത്തോളം കുടുംബങ്ങളാണ് മൂന്നാർ കോളനിയിൽ താമസിക്കുന്നത്. ഈ മേഖലയിൽ ഇന്നലെയും കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്ഥലത്ത് വനംവകുപ്പിന്റെ വാച്ചർമാരെത്തിയിട്ടുണ്ട്. ഇവർ ആനയെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്.

അതേസമയം, കാട്ടാനയുടെ ആക്രണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഈ മേഖലയിൽ എൽഡിഎഫ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ജനങ്ങളുടെ പ്രതിഷേധം.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം