കെഎസ്ആർടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ സ്ത്രീ മരിച്ചു 
Kerala

കെഎസ്ആർടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ സ്ത്രീ മരിച്ചു

കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചിന്നാർ നാലാം മൈലിൽ വച്ച് ചൊവാഴ്ച രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്

തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ സ്ത്രീക്ക് ദാരുണാന്ത‍്യം. ഇടുക്കി ഏലപ്പാറ ഏറമ്പടത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നുമാണ് സ്ത്രീ തെറിച്ചുവീണത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണമ്മയെ ഉടനെ പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചിന്നാർ നാലാം മൈലിൽ വച്ച് ചൊവാഴ്ച രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ബസിൽ കയറിയ സ്ത്രീ ഡോറിന് സമീപം തൂണിൽ പിടിച്ചുനിൽക്കുകയായിരുന്നു. ബസ് വളയുന്നതിനിടെ സ്ത്രീ പിടിവിട്ട് ഡോറിലേക്ക് വീണു. തുടർന്ന് ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അന്വേഷണത്തിൽ ബസിന്‍റെ ഡോറിന്‍റെ ലോക്കിന് ചില പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. അപകടകാരണം അന്വേഷിക്കാൻ നിർദേശം നൽകിയതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

നടിയുടെ ലൈംഗികാതിക്രമ പരാതി: മണിയൻപിള്ള രാജുവിനെതിരേ പൊലീസ് കേസെടുത്തു

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാലുവയസുകാരൻ കിണറ്റിൽ വീണു മരിച്ചു

ഉച്ചഭക്ഷണത്തിന് മൂന്ന് പൂരി ഒന്നിച്ച് കഴിക്കാൻ ശ്രമിച്ചു; 11 കാരന് ദാരുണാന്ത‍്യം

ആലപ്പുഴയിൽ പനിബാധിച്ച് മരിച്ച പതിനേഴുകാരി 5 മാസം ഗർഭിണി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് സ്വകാര‍്യ ലോഡ്ജിൽ മുറിയെടുത്ത യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി