kerala High Court file
Kerala

'എന്‍റെ ശരീരം എന്‍റെ സ്വന്തം',ഗർഭഛിദ്രത്തിൽ കൂടുതൽ അവകാശം സ്ത്രീയ്ക്ക്; ഉത്തരവുമായി ഹൈക്കോടതി

സ്ത്രീയുടെ ശരീരം എങ്ങനെ ഉപയോഗിക്കണമെന്നതിൽ അന്തിമ തീരുമാനം അവരുടെതാണെന്നും കോടതി വ്യക്തമാക്കി

കൊച്ചി: ഗർഭഛിദ്രത്തിൽ സ്ത്രീകൾക്ക് കൂടുതൽ‌ അവകാശങ്ങൾ നൽകുന്ന ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. വിവാഹ മോചനത്തിനുള്ള നടപടി തുടങ്ങിയാൽ 20 ആഴ്ചയിലേറെ പ്രായമായ ഗർഭം അലസിപ്പിക്കാൻ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് 23 വയസുകാരി നൽകിയ ഹർ‌ജിയിൽ ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

എന്‍റെ ശരീരം എന്‍റെ സ്വന്തമെന്ന പോപ്പുലേഷൻ ഫണ്ട് വാചകം ഉദ്ദരിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ദേവൻ രാജചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു വിധി. സ്ത്രീയുടെ ശരീരം എങ്ങനെ ഉപയോഗിക്കണമെന്നതിൽ അന്തിമ തീരുമാനം അവരുടെതാണെന്നും കോടതി വ്യക്തമാക്കി. അമ്മയ്‌ക്കോ ഗര്‍ഭസ്ഥ ശിശുവിനോ ഉള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, അമ്മയുടെ മാനസിക പ്രശ്‌നങ്ങള്‍, വിവാഹ മോചനം, ഭര്‍ത്താവിന്‍റെ മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമാണ് വിവാഹിതയായ സ്ത്രീയ്ക്ക് 20 ആഴ്ചയിലേറെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയുള്ളൂ. ഇക്കാര്യത്തിലാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിച്ചുള്ള ഹൈക്കോടതിയുടെ വിധി.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ