Kerala

കേരളത്തിൽ നിക്ഷേപത്തിനു തയാർ: ലോ​ക ബാ​ങ്ക്

നി​ല​വി​ൽ ലോ​ക ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​മു​ള്ള റീ ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളി​ലെ പു​രോ​ഗ​തി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി

തി​രു​വ​ന​ന്ത​പു​രം: ലോ​ക ബാ​ങ്ക് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ അ​ന്ന വെ​ർ​ദെ​യു​മാ​യി അ​മെ​രി​ക്ക​യി​ലെ വാ​ഷി​ങ്ട​ണി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പ​ത്തി​ന് ത​യാ​റാ​ണെ​ന്ന് ലോ​ക ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ ലോ​ക ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​മു​ള്ള റീ ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളി​ലെ പു​രോ​ഗ​തി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

റീ​ബി​ല്‍ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന വി​വി​ധ വി​ക​സ​ന, ന​യ പ​രി​പാ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ലോ​ക ബാ​ങ്ക് വൈ​സ് പ്ര​സി‍ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘം കേ​ര​ള​ത്തി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യു​മാ​യി നേ​ര​ത്തെ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് വാ​ഷി​ങ്ട​ൺ ഡി​സി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ലോ​ക ബാ​ങ്ക് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച ന​ട​ത്തി​യ​ത്.

സം​സ്ഥാ​ന ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യി, പ്ലാ​നി​ങ് ബോ​ർ​ഡ് ഉ​പാ​ധ്യ​ക്ഷ​ൻ ഡോ. ​വി.​കെ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

പെർത്തിൽ ചരിത്രമെഴുതി ഇന്ത്യ

തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി, മഹാരാഷ്ട്ര കോൺഗ്രസ്‌ അധ്യക്ഷൻ നാനാ പഠോലെ രാജി വച്ചു

സുരേന്ദ്രന്‍ രാജിവയ്ക്കില്ല; ആരോടും ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ

കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം: കരാറുകാരൻ അറസ്റ്റിൽ

അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ സംഭവം: അധ്യാപികയ്ക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍