തിരുവനന്തപുരത്ത് ആശുപത്രി ക്യാന്‍റീനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തിയതായി പരാതി  
Kerala

തിരുവനന്തപുരത്ത് ആശുപത്രി കാന്‍റീനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തിയതായി പരാതി

രാവിലെ കഴിക്കാനായി രോഗി വാങ്ങിയ പുട്ടിലും പയറിലുമാണ് അട്ടയെ കണ്ടത്

തിരുവനന്തപുരം: ആശുപത്രി കാന്‍റീനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളെജ് ഹെൽത്ത് സെന്‍ററിലാണ് സംഭവം. രാവിലെ കഴിക്കാനായി രോഗി വാങ്ങിയ പുട്ടും പയറിലുമാണ് അട്ടയെ കണ്ടത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. കാന്‍റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്.

കാവടിക്കോണം സ്വദേശി ധനുഷിനാണ് ദുരനുഭവം ഉണ്ടായത്. കാലിലേറ്റ മുറിവ് പഴുത്തതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം. കൂട്ടിരിപ്പുകാരിയായ ഭാര്യയാണ് രാവിലെ കാൻ്റീനിൽ നിന്ന് ഭക്ഷണം പൊതിഞ്ഞുവാങ്ങിയത്. പിന്നീട് ധനുഷിൻ്റെ അടുത്തെത്തി കഴിക്കാനായി പൊതി തുറന്നപ്പോഴാണ് രണ്ട് കഷണം പുട്ടിൻ്റെയും നടുവിൽ പയറിന് മുകളിൽ അട്ടയെ കണ്ടത്. ഉടൻ ഡ്യൂട്ടി നേഴ്‌സിനെ വിവരം അറിയിച്ചു. പിന്നീട് ഭക്ഷണം കാന്‍റീനിൽ തന്നെ മടക്കി നൽകി. സംഭവത്തിൽ ധനുഷിന്‍റെ പരാതിയിൽ ആശുപത്രി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ല, പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ട്; വി. മുരളീധരൻ

കുരുക്കഴിയും; സീപോർട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് 18.77 കോടി അനുവദിച്ചു

മഹാരാഷ്ട്രയിൽ 'മുഖ്യമന്ത്രി ചർച്ചകൾ' ഫഡ്നാവിസിലേക്ക്

പുതിയ വൈദ്യുതി കണക്‌ഷൻ അപേക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്