പാലക്കാട്: അട്ടപ്പാടിയിൽ ഷോളയൂരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ സ്വദേശി മണികണ്ഠനാണ് (27) മരിച്ചത്.
വീടിനു പുറത്താണ് മൃതദേഹം കണ്ടെത്തിയത്. വന്യമൃഗ ആക്രമണമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വയറിൽ ആഴത്തിൽ കുത്തേറ്റ മുറിവുകളുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.