പ്രതീകാത്മക ചിത്രം 
Kerala

വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കരിങ്കൊടി കാണിച്ച പ്രവർത്തകർ കസ്റ്റഡിയിൽ

മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, എം.ബി രാജേഷ്, കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവരുൾപ്പെടെയുള്ളവരാണ് വയനാട്ടിലെത്തിയത്

സുൽത്താൻ ബത്തേരി: വയനാട്ടിൽ കാട്ടാന ആക്രണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനെത്തിയ മന്ത്രി സംഘത്തിന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജില്ലാ പ്രസിഡന്‍റ് അമൽ ജോയിയുടെ നേതൃത്വത്തിൽ ബത്തേരി ചുങ്കത്തുവെച്ചാണ് മന്ത്രിമാർക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

കരിങ്കൊടി കാണിക്കാൻ നിന്ന അഞ്ചുപേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ സമയം മാറിനിന്ന രണ്ടുപേരാണ് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മന്ത്രി സംഘത്തിനു നേരെ പ്രതിഷേധിച്ചത്.

മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, എം.ബി രാജേഷ്, കെ.രാധാകൃഷ്ണൻ, കെ.രാജൻ എന്നിവരുൾപ്പെടെയുള്ളവരാണ് വയനാട്ടിലെത്തിയത്. മന്ത്രിമാർ സന്ദർശനം നടത്താത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സർവ്വകക്ഷിയോഗം ഉൾപ്പെടെ വിളിച്ചുചേർത്തിട്ടുണ്ട്. യോഗത്തിന് ശേഷം മന്ത്രിമാർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും.

കണ്ണൂരിൽ ഭർത്താവ് പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവം; വിവാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചു

അധികാരത്തിലിരിക്കുന്ന എൽഡിഎഫ് എന്തിനാണ് ഹർത്താൽ നടത്തിയത്? വയനാട്ടിലെ ഹർത്താലിനെതിരെ വിമർശനുവുമായി ഹൈക്കോടതി

സർക്കാരിൽ നിന്നും പിന്തുണ ലഭിച്ചില്ല; മുകേഷ് ഉൾപ്പെടെയുളള നടന്മാർക്കെതിരെ ഉന്നയിച്ച പരാതി പിൻവലിക്കാൻ ഒരുങ്ങി നടി

ശബരിമല പതിനെട്ടാം പടിക്ക് സമീപം പാമ്പിനെ കണ്ടെത്തി; പരിഭ്രാന്തിയിലായി ഭക്തർ

ഉപതെരഞ്ഞെടുപ്പ്: തൽസ്ഥിതി തുടർന്നാൽ മൂവർക്കും ആശ്വാസം