social welfare pension 
Kerala

ക്ഷേമ പെൻഷനിൽ വർധനയില്ല; കുടിശിക കൊടുത്തു തീർക്കും

തിരുവനന്തപുരം: 2024 കേരള ബജറ്റിൽ ഉറ്റുനോക്കിയ ഒന്നായിരുന്നു സാമൂഹിക ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ. സർക്കാർ ഏറ്റവും അധികം പഴി കേട്ട ഒന്നാണ് ക്ഷേമപെൻഷൻ വിതരണം മുടങ്ങിയത്. ഇത്തവണ ബജറ്റിൽ ക്ഷേമപെൻഷൻ വർധന പ്രഖ്യാപിക്കുമെന്ന നിഗമനങ്ങളും ഉണ്ടായിരുന്നു.

എന്നാൽ ക്ഷേമപെൻഷനിൽ വർധനയില്ല, കൊടുത്തു തീർക്കാനുള്ളത് തീർക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നിലവില്‍ 62 ലക്ഷം പേര്‍ക്കാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കി വരുന്നത്. മാസം 1600 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നതനായി പ്രതിവര്‍ഷം സര്‍ക്കാരിന് വേണ്ടി വരുന്നത് 9,000 കോടി രൂപയാണ് വേണ്ടി വരുന്നത്. പെൻഷൻ വിതരണം മുടങ്ങാൻ കാരണം കേന്ദ്ര സർക്കാരിന്‍റെ നടപടികളാണെന്ന് ബജറ്റിനിടെ ധനമന്ത്രി കുറ്റപ്പെടുത്തി. സമയബന്ധിതമായി പെൻഷൻ വിതരണം നടപ്പാക്കാൻ ശ്രമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ