എച്ച്1 എൻ1 
Local

കോതമംഗലം മേഖലയിൽ ആറുപേർക്കു കൂടി എച്ച്1 എൻ1: മഞ്ഞപിത്തവും പടർന്നു പിടിക്കുന്നു

കോതമംഗലത്ത് ഷെഡ്യൂൾഡ് ബാങ്കിലെ രണ്ട് ജീവനക്കാർക്കും ഒരു ജീവനക്കാരന്റെ ഭാര്യക്കുമാണ് എച്ച്1 എൻ1

കോതമംഗലം: കോതമംഗലം മേഖലയിൽ എച്ച്1 എൻ1 പനി ആറുപേർക്കു കൂടി ബാധിച്ചതായി പ്രാഥമിക പരിശോ ധനയിൽ കണ്ടെത്തി. വാരപ്പെട്ടിയിൽ നാലുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കോതമംഗലത്ത് ഷെഡ്യൂൾഡ് ബാങ്കിലെ രണ്ട് ജീവനക്കാർക്കും ഒരു ജീവനക്കാരന്റെ ഭാര്യക്കുമാണ് എച്ച്1 എൻ1.

പനി കാർഡ് ടെസ്റ്റിലൂടെയാണ് കണ്ടത്തിയത്. ഇതേ തുടർന്ന് ആരോ ഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ആറുപേർക്കു കൂടി രോഗം കണ്ടെത്തിയത്. നിലവിൽ 9 പേർക്കാണ് രോഗബാധ സംശയിക്കുന്നത്.

എച്ച്1 എൻ1 പനിയുടെ വകഭേദമായ ഇൻഫ്ലൂൻസ ആണെന്നാണ് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായത്. ഇവരിൽ രണ്ടുപേരുടെ സിറം ആലപ്പുഴയിൽ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൻ്റെ ഫലം അനുസരിച്ചായിരിക്കും ബാക്കി യുള്ളവരുടെ രോഗം സ്ഥിരീക രിക്കുകയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

വാരപ്പെട്ടിയിൽ തിങ്കളാഴ്ച നാലുപേർക്ക് ഹെപ്പെറ്റെറ്റിസ് ബി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പഞ്ചായത്തിലെ 1, 3, 11, 12 വാർഡുകളിലാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഒന്നര മാസത്തിനിടെ 15 പേർക്ക് ഹെപ്പെറ്റെറ്റിസ് ബി ബാധിച്ചിട്ടുണ്ട്. 13-ാം വാഡിലാണ് കൂടുതൽ പേർക്ക് രോഗബാധ. ഇവിടെ 5 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

നെല്ലിക്കുഴിയിൽ ഒരാൾക്ക് മലേറിയയും ബാധിച്ചതായ കണ്ടെത്തിയിരുന്നു. കുട്ടംപുഴയിൽ പന്തപ്ര ആദിവാസി ഊരിൽ കഴിഞ്ഞ ആഴ്ച ആ ദിവാസി യുവാവ് എലിപ്പനി ബധിച്ച് മരിച്ചു. നെല്ലിക്കുഴിയിൽ താമസിക്കുന്ന ഒഡീഷ സ്വശിയായ അതിഥിത്തൊഴിലാളികൾക്കാണ് മലേറിയ ബാധിച്ചതയി പരിശോധനയിൽ തെളിഞ്ഞത്. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു