Local

ഡോ.എ.പി.ജെ അബ്ദുൽകലാം നാഷണൽ അവാർഡ് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും, ചന്ദ്രഭാസ് നാരായണനും

തിരുവനന്തപുരം: മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം തിരുവനന്തപുരം ഡോ.എ.പി.ജെ അബ്ദുൽകലാം സ്റ്റഡി സെന്റർ സാമൂഹിക സാംസ്കാരിക ശാസ്ത്ര വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ മികവാർന്ന പ്രവർത്തനം നടത്തുന്ന വ്യക്തിത്വങ്ങൾക്ക് നൽകുന്ന ഡോ.എ.പി.ജെ അബ്ദുൽകലാം നാഷണൽ അവാർഡിന് അഡ്വ.എൻ.കെ.പ്രേമചന്ദ്രൻ എം.പിയും, തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ.ചന്ദ്രഭാസ് നാരായണനും അർഹരായി.

ബിജേന്ദർ കുമാർ റാം ഫയർ ആൻഡ് സേഫ്റ്റി വിദഗ്ധൻ മുഹമ്മദ് ആസിഫ്, എൽബിആർഎൻ ഫൗണ്ടേഷൻ ചെയർമാൻ, എം എൻ ഗിരി, കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ, ഡോ. കെ പി ഹരീന്ദ്രൻ ആചാരി ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി ഡവലപ്‌മെന്റിന്റെ സ്ഥാപക-പ്രസിഡന്റ്, അമൃതരാജ് രാധാകൃഷ്ണൻ ഇന്റർനാഷണൽ ഹെൽത്ത് ഡിവിഷനിലെ ടെക്നിക്കൽ ഓഫീസർ, ഉമേഷ് കുമാർ സിംഗ്, ഭാരതീയ ഗ്ലോബൽ ഫിലിം & ടെക്‌നോളജി ലിമിറ്റഡിന്റെ സിഇഒയും ലോക്‌സഭയിലെ പെറ്റീഷൻ കമ്മിറ്റി ചെയർമാൻ. പി.എസ്. പ്രസൂൺ എസ് കണ്ടത്ത്, ന്യൂഡൽഹിയിലെ കേരള കൗമുദി ദിനപത്രത്തിന്റെ ബ്യൂറോ ചീഫ്.

റിതേഷ് മിശ്ര ഇന്ത്യൻ പീപ്പിൾ ഫോറത്തിന്റെ സജീവ അംഗം, യുഎഇ, എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

ഡോ.എ.പി.ജെ അബ്ദുൽകലാമിന്റെ ചരമദിനമായ ജൂലൈ 27 ന് രാവിലെ 10.30 ന് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ മുൻ കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് കേന്ദ്ര ചെറുകിട വ്യവസായ വകുപ്പ് മന്ത്രി

ജിതിൻ റാം മഞ്ജി പുരസ്കാര സമർപ്പണം നടത്തുമെന്ന് തിരുവനന്തപുരം ഡോ. എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ