ജോമോൻ 
Local

വധശ്രമകേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്

കൊച്ചി: വധശ്രമക്കേസില പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കോടനാട് കൂവപ്പടി ആലാട്ടുചിറ തേനൻ വീട്ടിൽ ജോമോൻ(34) നെയാണ് കാപ്പ ചുമത്തി ഒമ്പത് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.

കഴിഞ്ഞ 4 വർഷത്തിനുള്ളിൽ കോടനാട്, കാലടി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കഠിനദേഹോപദ്രവം, കവർച്ച, തട്ടികൊണ്ട് പോകൽ, മയക്കുമരുന്ന് , ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. കഴിഞ്ഞ നവംബറിൽ കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാളെ തട്ടികൊണ്ട് പോയി കവർച്ച നടത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ്  നടപടി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?