വന്ദേ ഭാരത് ട്രെയിൻ. File photo
Local

ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് കോട്ടയം റൂട്ടിലേക്കു മാറ്റിയേക്കും

കൊച്ചി: ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേ ഭാരത് കോട്ടയം റൂട്ടിലേക്ക് മാറ്റുന്നത് റെയിൽവേ പരിഗണിക്കുന്നു. വന്ദേ ഭാരത് വന്നത് പാസഞ്ചർ ട്രെയിനുകളുടെ സമയക്രമത്തെ ബാധിച്ചെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഇത്തരമൊരു നിർദേശവുമായി റെയിൽവേ രംഗത്തെത്തിയത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് താത്പര്യമില്ലെങ്കിൽ സർവീസ് കോട്ടയം റൂട്ടിലേക്ക് മാറ്റാമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. വന്ദേ ഭാരത് വന്നശേഷം പാസഞ്ചറുകൾ പിടിച്ചിടുന്നതിനും സമയക്രമം മാറ്റിയതിനുമെതിരെ ആലപ്പുഴ എംപിയുടെ നേതൃത്വത്തിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു.

എറണാകുളം - കായംകുളം പാസഞ്ചർ, ആലപ്പുഴ - എറണാകുളം പാസഞ്ചർ എന്നിവയുടെ സമയക്രമവുമായി ബന്ധപ്പെട്ടാണ് വിവാദം. വന്ദേ ഭാരത് വന്നതിന് പിന്നാലെ ഇവ പിടിച്ചിടുന്നതും സമയം മാറ്റിയതും ഒഴിവാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഇവയുടെ സമയം പുനഃസ്ഥാപിക്കുന്നതിനു വന്ദേ ഭാരത് കോട്ടയം ഇരട്ടപ്പാത വഴി ഓടിക്കുന്നതാണു പോംവഴിയെന്നാണ് റെയിൽവേ പറയുന്നത്.

യാത്രാക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് തേടിയിരുന്നു. ജനപ്രതിനിധികൾ, പൗരപ്രമുഖർ, സംസ്ഥാന സർക്കാർ എന്നിവരുടെ അഭിപ്രായമനുസരിച്ചാകും അന്തിമ തീരുമാനം സ്വീകരിക്കുക.

നേരത്തെ ആലപ്പുഴവഴിയുള്ള വന്ദേ ഭാരതിന്‍റെ സർവീസ് സുഗമമാക്കുന്നതിനായാണ് ആലപ്പുഴയ്ക്കും കായംകുളത്തിനുമിടയിൽ സർവീസ് നടത്തുന്ന രണ്ടു പാസഞ്ചറുകളുടെ സമയത്തിൽ മാറ്റം വരുത്തിയത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നവജാത ശിശുവിന്‍റെ മൃതദേഹം

തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാർ സമരത്തിൽ; വിമാനങ്ങൾ വൈകുന്നു, വലഞ്ഞ് യാത്രക്കാർ

നടൻ വിനായകന് ജാമ്യം

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ