Local

അമ്പിളിയുടെ ചിത്രപ്രദർശനം ചാലക്കുടിയിൽ

ചാലക്കുടി ചോല ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദർശനം പത്തു ദിവസം നീളും

ചാലക്കുടി: ചലച്ചിത്ര സംവിധായകനും ചിത്രകാരനുമായ അമ്പിളിയുടെ ചിത്രകലാ പ്രദര്‍ശനം പുരോഗമിക്കുന്നു. ചാലക്കുടി ചോല ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം സംവിധായകരായ സത്യന്‍ അന്തിക്കാടും പി. ചന്ദ്രകുമാറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ആവണങ്ങാട്ടു കളരിയിലെ അഡ്വ. രഘുരാമപ്പണിക്കരും സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും ഭദ്ര ദീപം തെളിച്ചു. ചോലയുടെ കോഓർഡിനേറ്റര്‍ ജോമോന്‍ ആലുക്ക അധ്യക്ഷത വഹിച്ചു.

പത്ത് ദിവസം നീളുന്ന പ്രദര്‍ശനം അമ്പിളിയുടെ രണ്ടാമത്തേതാണ്. നൂറോളം വൈവിധ്യമായ അതിമനോഹര ചിത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് പ്രദര്‍ശനം.

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സെക്യൂരിറ്റി വിഭാഗം മേധാവിയും മലയാളിയുമായ ബാലചന്ദ്രന്‍, സുന്ദര്‍ദാസ്, നടന്‍ ടി.ജി. രവി, കെ.വി. സദാന്ദന്‍, പി.വി. ശങ്കര്‍, നീതി കൊടുങ്ങല്ലൂര്‍, ആര്‍എല്‍വി രാമകൃഷ്ണന്‍, സരിത സുരേന്ദ്രന്‍, കെ.വി. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അമ്പിളി മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ അനുജിത് സിന്ധു വിനയനെ ആദരിച്ചു. രാഹുല്‍ തടത്തില്‍, ജോഷി മാളിയേക്കല്‍, തുമ്പൂര്‍ സുബ്രഹ്‌മണ്യന്‍ എന്നിവര്‍ പ്രദര്‍ശനത്തിനും ചടങ്ങിനും നേതൃത്വം നല്‍കി.

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു