വിഷ്ണു 
Local

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പേരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു (31) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ 2 പേരെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ മണർകാട് - പട്ടിത്താനം ബൈപ്പാസിൽ പേരൂർ ഭാഗത്തായിരുന്നു അപകടം. എതിർദിശയിൽ നിന്നും എത്തിയ 2 ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പേരൂരിലെ ബന്ധുവീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിപ്പോകുകയായിരുന്ന വിഷ്ണുവിന്റെ ബൈക്കും എതിർദിശയിൽ നിന്നും എത്തിയ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ വിഷ്ണുവിനെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം