അരുൺ ചന്ദ്രൻ 
Local

ചിറ്റാർ പുഴയിൽ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ഞായറാഴ്ചയാണ് അരുൺ ചന്ദ്രനെ ഒഴുക്കിൽപ്പെട്ട് കാണാതായത്

കോട്ടയം: കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴയിൽ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ചിറക്കടവ് മൂന്നാം മൈലിൽ ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ പാലാ വലവൂർ ഇളംതോട്ടത്തിൽ അരുൺ ചന്ദ്രന്‍റെ (29) മൃതദേഹമാണ് പഴയിടം കോസ് വേയ്ക്ക് സമീപം 3-ാം ദിവസം കണ്ടെത്തിയത്. ചിറ്റാർപുഴയിൽ ഒഴുക്കിൽപ്പെട്ട അരുണിന്‍റെ മൃതദേഹം കിലോമീറ്ററുകൾ അകലെ മണിമലയാറ്റിൽ പഴയിടത്ത് നിന്നാണ് കണ്ടെത്തിയത്.

അഗ്നിരക്ഷാസേനയും ഈരാറ്റുപേട്ട നൻമകൂട്ടവും ചേർന്ന് ചിറക്കടവ് പഴയിടം കോസ് വേക്ക് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതും കരയ്ക്കടുപ്പിച്ചതും. ഞായറാഴ്ചയാണ് അരുൺ ചന്ദ്രനെ ഒഴുക്കിൽപ്പെട്ട് കാണാതായത്

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ